കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ മലപ്പുറത്തും കോഴിക്കോട്ടുമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കൽ അഞ്ചു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈകോടതി. ഹരജിക്കാരനെക്കൂടി കേട്ടുവേണം തീരുമാനമെടുക്കാൻ. നടപടിക്രമങ്ങൾ നീളരുതെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ നിർദേശിച്ചു. എം.എൽ.എയും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ചതിന് നടപടിയെടുക്കണമെന്ന പരാതി ആറുമാസത്തിനകം തീർപ്പാക്കണമെന്ന മാർച്ച് 24ലെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മലപ്പുറം ജില്ല വിവരാവകാശ കൂട്ടായ്മ കോഓഡിനേറ്റർ കെ.വി. ഷാജി നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് പരിഗണിച്ചത്. സിംഗിൾബെഞ്ച് ഹരജി തീർപ്പാക്കി.
രണ്ട് ജില്ലയിലുമായി അൻവറിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ 22.82 ഏക്കറാണുള്ളതെന്ന് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ ഹൈകോടതിയെ അറിയിച്ചിരുന്നു. ഭൂമി എത്രയെന്ന് തിട്ടപ്പെടുത്താൻ റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ സിറ്റിങ്ങിൽ ഇവർ പങ്കെടുക്കാത്തത് കോടതി ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് ഹരജിക്കാർ അറിയിച്ചതോടെ ഹരജി തീർപ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.