സംസ്ഥാനത്തെ കോവിഡ് സ്ഥിതി ഗുരുതരം; ചികിത്സാ ചെലവ് രോഗതീവ്രതയേക്കാൾ ഇരട്ടിയെന്ന് ഹൈകോടതി

കൊച്ചി: സംസ്ഥാനത്തെ കോവിഡ് വ്യാപനസ്ഥിതി അതീവ ഗുരുതരമാണെന്നും രോഗതീവ്രതയേക്കാൾ പതിന്മടങ്ങാണ് കോവിഡ് ചികിത്സാ ചെലവെന്നും ഹൈകോടതി. സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്നുവെന്ന പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് ഹൈകോടതിയുടെ രൂക്ഷ വിമർശനം.

ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ആർ. അനിത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വർധിച്ചു വരുന്ന കോവിഡ് കണക്കുകൾ മനസിനെ അലട്ടുന്നതാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.

കോവിഡ് ചികിത്സക്കുള്ള ചെലവ് കോവിഡ് രോഗത്തേക്കാൾ ഭീകരമാണ്. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് കുറക്കുന്നതില്‍ ‍കൂടുതലായി എന്തു ചെയ്യാൻ കഴിയുമെന്ന് ഹൈകോടതി ആരാഞ്ഞു. സ്വകാര്യ ആശുപത്രികളുമായി ആലോചിച്ച് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ഹൈകോടതി സർക്കാറിനോട് നിർദേശിച്ചു.

ചികിത്സാനിരക്ക് സംബന്ധിച്ച് കഴിഞ്ഞ വർഷം തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയെ അറിയിച്ചു. ചികിത്സ നിരക്കുകൾ വീണ്ടും കുറക്കുന്ന കാര്യം പരിഗണിക്കാമെന്നും സർക്കാർ അറിയിച്ചു. മേയ് നാലിന് കേസ് വീണ്ടും ഹൈകോടതി പരിഗണിക്കും.

Tags:    
News Summary - The High Court has said that the Covid situation in the state is critical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.