കൊച്ചി: കൂടുതൽ യോഗ്യതയുള്ളവർക്കു പകരം കുറഞ്ഞ യോഗ്യതക്കാരെയാണ് കേരള സർവകലാശാല സെനറ്റിന്റെ വിദ്യാർഥി മണ്ഡലത്തിലേക്കു ചാൻസലർ നാമനിർദേശം ചെയ്തതെന്ന് ഹൈകോടതി. പ്രസക്തമായത് അവഗണിക്കുകയും അപ്രസക്തമായതിനെ സ്വീകരിക്കുകയും ചെയ്യുന്ന നടപടി ഉത്തരവാദപ്പെട്ടവരിൽ നിന്നുണ്ടാകുമ്പോൾ ഇടപെടലുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
വിവേചനാധികാരം പ്രയോഗിക്കേണ്ടത് നിഷ്പക്ഷവും നീതി പൂർവകവുമായാണ്. ഹരജിക്കാരിൽ റാങ്ക് ജേതാവും കലാപ്രതിഭയും കായിക പ്രതിഭയുമുണ്ട്. ഇവരെ തഴഞ്ഞ് ചാൻസലർ നിർദേശിച്ചവർ മേളകളിൽ പങ്കെടുത്തിട്ടുണ്ടെന്നല്ലാതെ കഴിവ് തെളിയിച്ചവരല്ല.
നിർദേശിക്കപ്പെടുന്നവർ റാങ്ക് പോലുള്ള ഉന്നത സ്ഥാനീയരാകണമെന്ന് നിബന്ധനയില്ലെങ്കിലും ഇവരുടെ പേര് പട്ടികയിലുൾപ്പെട്ടിരിക്കെ, യോഗ്യത കുറഞ്ഞവരെ നാമനിർദേശം ചെയ്തതിൽ ന്യായീകരണമില്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.