ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്ന് ഹൈകോടതി; സിൽവർ ലൈൻ സംബന്ധിച്ച കേന്ദ്ര നിലപാടിൽ വ്യക്തതയില്ല

സിൽവർ ലൈൻ പോലുള്ള വലിയ പദ്ധതി പോർവിളിച്ച് നടത്താനാകില്ലെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്നും ഹൈകോടതി. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലായെന്നും കോടതി വ്യക്തമാക്കി. നിയമപ്രകാരം സർവേ നടത്തുന്നതിന് എതിരല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കെ-റെയിലിന് കേന്ദ്ര സർക്കാർ പ്രാഥമിക അനുമതി നൽകിയിട്ടുണ്ടെന്ന് കെ-റെയിലിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരി​ന്‍റെ നിലപാടിൽ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടികാണിച്ചു. പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെന്ന് കെ റയിൽ അഭിഭാഷകൻ പറയുന്നുണ്ടെങ്കിലും അതിൽ വ്യക്തതയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേന്ദ്രസർക്കാരിനും റയിൽവേയ്ക്കും വേണ്ടി ഒരു അഭിഭാഷകൻ ഹാജരാകുന്നത് ശരിയല്ല. കേന്ദ്രസർക്കാരിനും റയിൽവേയ്ക്കും ഈ കേസിൽ ഭിന്നതാൽപര്യമുണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

സിൽവർ ലൈൻ പദ്ധതിയെ ചോദ്യം ചെയ്ത് നിരവധി ഹരജികളാണ് ഹൈക്കോടതിക്കു മുമ്പാകെ എത്തുന്നത്. സാമൂഹിക-പാരിസ്ഥിതിക ആഘാത പഠനം പൂർത്തിയാക്കാതെയാണ് സംസ്ഥാന സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ഹർജിക്കാർ ആരോപിക്കുന്നു. കോഴിക്കോട്, കോട്ടയം തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഹരജികൾ പരിഗണിക്കുകയായിരുന്നു ഹൈകോടതി.

Tags:    
News Summary - The High Court said that the project should not be carried out with threatening the people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.