നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് ഹൈകോടതി

കൊച്ചി: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈകോടതി നിര്‍ദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ നൽകിയ ഹർജിയിലാണ് നിർദേശം. കേസിൽ ഉൾപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് നോട്ടീസ് അയച്ച കോടതി, കേസ് ഡിസംബർ ഏഴിന് പരിഗണിക്കാനായി മാറ്റിവെച്ചു. 

തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് പണം നൽകാൻ ക്വാട്ട നിശ്ചയിച്ചായിരുന്നു അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഗ്രാമപഞ്ചായത്തുകൾ അൻപതിനായിരവും മുൻസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷവും കൊടുക്കണമെന്നായിരുന്നു നിർദേശം. കോർപ്പറേഷന്‍റെ ക്വാട്ട രണ്ട് ലക്ഷവും ജില്ല പഞ്ചായത്ത് നൽകേണ്ടത് മൂന്ന് ലക്ഷം രൂപയുമായിരുന്നു. സംഘാടക സമിതി ആവശ്യപ്പെടുന്ന പ്രകാരം പണം നൽകാനായിരുന്നു ഉത്തരവ്. സാമ്പത്തിക പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങളെ കൂടുതൽ കടക്കെണിയിലാക്കുന്നതായിരുന്നു സ‍ർക്കാ‍ർ തീരുമാനം.

ഇതിനിടെ, ന​വ​കേ​ര​ള സ​ദ​സിന് ഫ​ണ്ട് ക​ണ്ടെ​ത്താ​നു​ള്ള ചു​മ​ത​ല ജി​ല്ല ക​ല​ക്ട​ർ​മാ​ർ​ക്ക് ന​ൽ​കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര​ജി ഹൈ​കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചിരിക്കുകയാണ്. ഉ​ത്ത​ര​വ് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും തു​ട​ർ​ന്നു​ള്ള ന​വ​കേ​ര​ള സ​ദ​സ്​ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ സി​വി​ൽ സ​ർ​വി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ജോ​ളി​മോ​ൻ കാ​ലാ​യി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ഉ​ത്ത​ര​വ്.

സ​ർ​ക്കാ​റ​ട​ക്കം എ​തി​ർ​ക​ക്ഷി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി​യ കോ​ട​തി, വീ​ണ്ടും ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. 140 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ ചെ​ല​വ് ക​ണ്ടെ​ത്തി​യാ​ണ് ന​വ​കേ​ര​ള സ​ദ​സ് ന​ട​ത്തു​ന്ന​ത്. സ്പോ​ൺ​സ​ർ​മാ​രെ ക​ണ്ടെ​ത്താ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും പ്ര​ധാ​ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ക​ല​ക്ട​ർ​മാ​ർ ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന് ഒ​ക്ടോ​ബ​ർ 16ലെ ​ഉ​ത്ത​ര​വി​ലു​ണ്ട്. ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത്ത​ര​ത്തി​ൽ സ്പോ​ൺ​സ​ർ​ഷി​പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത് അ​ഖി​ലേ​ന്ത്യ സ​ർ​വി​സ് ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

Tags:    
News Summary - The High Court stayed the order that local bodies should pay money to the Nava Kerala Sadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.