തിരുവനന്തപുരം: പീഡന കേസിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ മുൻകൂർ ജാമ്യം ഹൈകോടതി ശരിവെച്ചു. ജാമ്യം റദ്ദാക്കണമെന്ന പരാതിക്കാരിയുടെയും സംസ്ഥാന സർക്കാറിന്‍റെയും ഹരജികൾ കോടതി തള്ളി.
എൽദോസിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമാണ് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ ആവശ്യപ്പെട്ടത്. ഇതേ ആവശ്യമാണ് പരാതിക്കാരിയും ഉന്നയിച്ചത്.
തിരുവനന്തപുരം അഡീ. സെഷൻസ് കോടതിയാണ് എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, ഒരു ലക്ഷം രൂപയുടെ ജാമ്യ തുക അല്ലെങ്കിൽ തതുല്യമായ ജാമ്യക്കാർ, രാജ്യമോ, സംസ്ഥാനം വിട്ടു പോകരുത്, സാക്ഷിയെ സ്വാധീനിക്കാൻ പാടില്ല എന്നിവയാണ് ഉപാധികൾ.
യുവതിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കോവളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും പരാതികാരിയെ മർദിച്ചെന്ന പരാതിയിൽ വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലുമാണ് എൽദോസിന് കോടതി ജാമ്യം അനുവദിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, വ്യാജ രേഖ ചമയ്ക്കൽ, മർദനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വഞ്ചിയൂർ പോലീസ് കേസ് എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.