നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെയുള്ള ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈകോടതി പരിഗണിക്കും. ഹൈകോടതിയുടെ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്നത്.

പ്രോസിക്യൂഷന്‍റെ ആവശ്യങ്ങള്‍ വിചാരണക്കോടതി നിരന്തരം അവഗണിക്കുന്നു, നിര്‍ണായക വാദങ്ങള്‍ രേഖപ്പെടുത്തുന്നില്ല, എന്നിവയാണ് ഹരജിയിൽ പറയുന്നത്. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും വിചാരണക്കോടതി തള്ളിയിരുന്നു.

പ്രതികളുടെ ഫോൺ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെലികോം കമ്പനികൾ വിചാരണക്കോടതിയിൽ സമർപ്പിച്ചിരുന്നു. സർട്ടിഫൈഡ് പകർപ്പ് അംഗീകരിക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

തുടർന്ന് യഥാർഥ രേഖകൾ വിളിച്ചുവരുത്താൻ പ്രോസിക്യൂഷൻ അപേക്ഷ നൽകി.ഈ അപേക്ഷ വിചാരണക്കോടതി ഡിസംബർ 21ന് തള്ളി. പ്രതികളുടെ ഫോൺ രേഖകൾ നിർണായക തെളിവാണെന്നും ഈ തെളിവുകളെ അപ്രസക്തമാക്കുന്നതാണ് വിചാരണക്കോടതിയുടെ നടപടിയെന്നുമാണ് പ്രോസിക്യൂഷന്‍റെ വാദം.

Tags:    
News Summary - The High Court will today hear a petition against the trial court in the case of attacking the actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.