തിരുവനന്തപുരം: കോവിഡ് പ്രഹരത്തിൽനിന്ന് കരകയറാനാകാതെ സംസ്ഥാനത്തെ പൊതുഗതാഗത മേഖല. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസ് വ്യവസായവും സമീപകാലത്തൊന്നും പ്രതിസന്ധി മുറിച്ചുകടക്കുമെന്ന് പ്രതീക്ഷിക്കാനാകാത്ത വിധം രൂക്ഷമാകുകയാണ് സാഹചര്യങ്ങൾ. വൈറസ് ഭീതിയിൽ വിട്ടകന്ന യാത്രക്കാരെ തിരികെയെത്തിക്കാൻ കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ച സംരംഭങ്ങളും പച്ചതൊടുന്നില്ല. കോവിഡോടെ കെ.എസ്.ആർ.ടി.സിയെ വിട്ട് സ്വന്തം നിലക്ക് ബദൽ സംവിധാനങ്ങൾ തേടിയ സ്ഥിരം യാത്രക്കാരെ ഇനിയും തിരികെെയത്തിക്കാനായിട്ടില്ല.
പ്രതിദിനം ആറുകോടി രൂപ കലക്ഷൻ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ കിട്ടുന്നത് ഒരു കോടി മാത്രമാണ്. ആകെയുള്ള 4500-5000 ബസുകളിൽ 1600-1700 ബസുകളേ ഇേപ്പാൾ നിരത്തിലുള്ളൂ. അന്തർസംസ്ഥാന സർവിസുകളിലും കാര്യമായ വരുമാനമില്ല. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ആറ് സർവിസുകൾ ബംഗളൂരുവിലേക്ക് അയക്കുന്നുണ്ട്. അങ്ങോേട്ടക്ക് ആളുണ്ടെങ്കിൽ മടക്കയാത്രയിൽ ആളുണ്ടാകില്ല, അല്ലെങ്കിൽ നേരെ തിരിച്ചും. സ്ഥിരം യാത്രക്കാർക്കുവേണ്ടി മുൻകൂട്ടി പണമടച്ച സീസൺ സ്വഭാവത്തിൽ ആരംഭിച്ച േബാണ്ട് സർവിസുകൾ പൂർണമായും വിജയകരമല്ല.
സ്വകാര്യബസ് മേഖലയുടെയും സ്ഥിതി വ്യത്യസ്തമല്ല. നിരക്കുവർധന നടപ്പാക്കിയ ശേഷവും 20 ശതമാനം ബസുകൾ മാത്രമാണ് ഒാടുന്നത്. സർക്കാർ പ്രഖ്യാപിച്ച നികുതിയിളവ് സെപ്റ്റംബറിൽ തീരുന്നതോടെ ഇതിൽ നല്ലൊരു ശതമാനം ബസുകളും ജി-ഫോം നൽകി ഒാട്ടം നിർത്തും. പ്രതിദിനച്ചെലവുകൾ കഴിഞ്ഞ് 2000-3000 രൂപ ലഭിച്ചിടത്ത് ഇപ്പോൾ കിട്ടുന്നത് 300-400 രൂപയാണ്. ടയർ തേയ്മാനത്തിനുപോലും ഇൗ തുക തികയിെല്ലന്ന് ഉടമകൾ പറയുന്നു. ഇൻഷുറൻസിലേക്ക് മാത്രം 200 രൂപ ദിവസം നീക്കിവെക്കണം.
ടാക്സ് ഇതിനു പുറമെയാണ്. പ്രതിസന്ധി ഇങ്ങനെ തുടർന്നാൽ കേരളത്തിലെ സ്വകാര്യബസ് വ്യവസായം നിലച്ചുപോകുമെന്ന് സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് െഫഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു 'മാധ്യമ'ത്തോട് പറഞ്ഞു.
പൊതുഗതാഗത സംവിധാനത്തിൽനിന്ന് ആളുകൾ വിട്ടകലുന്നുവെന്നത് അടിവരയിട്ട് സംസ്ഥാനത്ത് സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും വിൽപന കുതിച്ചുയരുകയാണ്. മോേട്ടാർ വാഹനവകുപ്പ് ഒാഫിസുകളിൽ ഉടമസ്ഥാവകാശം മാറാനുള്ള അപേക്ഷകളുടെ എണ്ണം വർധിക്കുന്നതാണ് സെക്കൻഡ് ഹാൻഡ് വാഹന വിൽപന വർധിക്കുന്നതിന് തെളിവ്. ജൂൺ മുതൽ പ്രതിമാസം ശരാശരി 70,000 സെക്കൻഡ് ഹാൻഡ് വാഹനങ്ങളാണ് വിൽക്കുന്നത്.
നാലു മാസത്തിൽ ആകെ നടന്ന വിൽപന 2.65 ലക്ഷം വാഹനങ്ങളാണ്. 1.29 ലക്ഷം ഇരുചക്രവാഹനങ്ങളും 37,744 കാറുകളും ഇക്കാലയളവിൽ പുതുതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.