വഞ്ചിയൂരിൽ വഴിയടച്ച് സി.പി.എം സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഡി.ജി.പി

തിരുവനന്തപുരം: വഞ്ചിയൂരിൽ വഴിയടച്ച് സി.പി.എം സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈകോടതിയിൽ റിപ്പോർട്ട് നൽകി ഡി.ജി.പി. പരിപാടികൾക്ക് അനുമതി നൽകേണ്ടെന്ന് നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ടെന്ന് ‍ഡി.ജി.പി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വഞ്ചിയൂർ സംഭവം അറിഞ്ഞ ഉടനെ തന്നെ ഇടപെട്ടെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.

സെക്രട്ടറിയേറ്റിന് മുന്നിൽ മാർ​ഗതടസം സൃഷ്ടിച്ച സി.പി.ഐ സമരത്തിനെതിരെയും കേസെടുത്തിരുന്നു. കൂടുതൽ നടപടിക്ക് നിർദേശം നൽകി പുതിയ സർക്കുലർ ഇറക്കുമെന്നും ഡി.ജി.പി അറിയിച്ചു. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന് സമീപമായിരുന്നു ഏര്യ സമ്മേളനത്തിന്റെ വേദി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, വട്ടിയൂര്‍ക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഹൈകോടതി സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി.

നടുറോഡിൽ സ്റ്റേജ് കെട്ടിപ്പൊക്കുകയും രാവിലെ മുതൽ പൊതുജനം പ്രയാസപ്പെട്ട് റോഡിലൂടെ പോകേണ്ടി വരികയും ചെയ്തതിന് പിന്നാലെ വൈകിട്ട് സംഭവം വാർത്തയായതിന് ശേഷമായിരുന്നു പൊലീസ് ഇടപെടൽ നടന്നത്. വഞ്ചിയൂർ പൊലീസ് സ്റ്റേഷന്റെയും കോടതിയുടേയും മൂക്കിൻ തുമ്പിലാണ് സംഭവം നടന്നത്.

Tags:    
News Summary - The DGP filed a report in the High Court on the incident of CPM meeting blocking the road in Vanjiyur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.