വിദ്യാർഥിനിയെ എസ്.എഫ്.ഐ പ്രവർത്തക‍ര്‍ മർദിച്ച സംഭവം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

പത്തനംതിട്ട : കടമ്മനിട്ടയിൽ വിദ്യാർഥിനിക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റ സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. വിവാദമായ ഈ സംഭവത്തിൽ ആറൻമുള സി. ഐ. മനോജിനെ ആദ്യം അന്വേഷണ ചുമതല നൽകിയത്. മനോജിനെ അന്വേഷമ ചുമതലയിൽനിന്ന് മാറ്റി. പകരം ചുമതല പത്തനംതിട്ട ഡി.വൈ.എസ്.പി നന്ദകുമാറിന് കൈമാറി.

പരാതിക്കാരിക്കെതിരെ പൊലീസ് തുടർച്ചയായി കേസുകളെടുത്തത് വിവാദമായിരുന്നു. സി.പി.എം സമ്മർദത്തിന് വഴങ്ങിയാണ് പൊലീസ് കേസെടുത്തതെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. എന്നാൽ, പട്ടിക ജാതി-വർഗ പീഡനം നിരോധന നിയമം ഉൾപ്പെടെ ചുമത്തിയ കേസുകളിൽ ഡി.വൈ.എസ്.പി തന്നെ അന്വേഷണം നടത്തണമെന്നും, അതിനാലാണ് സി.ഐ യിൽ നിന്ന് അന്വേഷണ ചുമതല മാറ്റിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

സഹപാഠിയായ വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ചു എന്ന പരാതിയിലാണ് പട്ടികജാതി പട്ടികവർഗ സംരക്ഷണ നിയമപ്രകാരം കേസ് എടുത്തത്. പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തുമാണ് ഇതിലെ പ്രതികള്‍. ഇതോടെ മൂന്ന് കേസിലാണ് മര്‍ദനമേറ്റ പെണ്‍കുട്ടിയെ പൊലീസ് പെടുത്തിയത്. എസ്എഫ്ഐക്കാരാണ് രണ്ട് പരാതിക്കാരും. എസ്.എഫ്.ഐ. നേതാവ് ജെയ്സണ്‍ ആക്രമിച്ചു എന്ന പരാതിയില്‍ മൂന്നു ദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. പക്ഷെ മണിക്കൂറുകള്‍ക്കകം പരാതിക്കാരിക്ക് എതിരെ പൊലീസ് കേസെടുത്തുവെന്നതും വിവാദമായിരുന്നു.

Tags:    
News Summary - The incident where the student was beaten up by SFI workers; The investigating officer was transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.