കണ്ണൂർ: സി.പി.എമ്മിലെ വ്യക്തിപൂജക്കെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. വ്യക്തികളെക്കാൾ വലുതാണ് പ്രസ്ഥാനമെന്ന് ജയരാജൻ പറഞ്ഞു.
പ്രസ്ഥാനത്തേക്കാൾ വലുതല്ല വ്യക്തികൾ. വ്യക്തി പാർട്ടിക്ക് കീഴടങ്ങണം എന്നതാണ് കമ്യൂണിസ്റ്റ് തത്വം. പി. ജയരാജനെ തഴയുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എല്ലാവരും പാർട്ടിക്ക് വേണ്ടപ്പെട്ടവരാണെന്നും എം.വി ജയരാജൻ ചൂണ്ടിക്കാട്ടി.
ഇ.പി ജയരാജനെ ഇത്തവണ മത്സരിപ്പിക്കാത്തതിൽ അപാകതയില്ല. പാർട്ടിക്ക് വേണ്ടി ആരെയും മത്സരിപ്പിക്കാം. അവർ ജനകീയ അംഗീകാരമുള്ളവരാകണം. മരിക്കുന്നത് വരെ ഒരാളെ എം.എൽ.എയാക്കാൻ സി.പി.എം തയാറല്ലെന്നും എം.വി ജയരാജൻ വ്യക്തമാക്കി.
കെ.കെ ശൈലജയെ മന്ത്രിയാക്കാത്തത് പാർട്ടി നയത്തിന്‍റെ അടിസ്ഥാനത്തിലാണ്. പാർട്ടി നയം അറിയുന്നവർ എന്തിന് വിമർശനം ഉന്നയിക്കണം. പാർട്ടി നയങ്ങൾക്കെതിരെ കീഴ്ഘടകങ്ങളിൽ വിമർശനങ്ങൾ ഉയരുന്നതിൽ ഭയമില്ല.
വിമർശിക്കുന്നവർക്ക് സത്യം പറയുമ്പോൾ തിരിച്ചറിയാൻ സാധിക്കും. വിമർശനങ്ങൾ നടത്താനാണ് പാർട്ടി സമ്മേളനങ്ങളെന്നും പാർട്ടിയിൽ നിന്ന് ആര് പോകുന്നതും വിഷമകരമാണെന്നും എം.വി ജയരാജൻ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.