തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചു. എം.എല്‍.എ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ച് പൊലീസ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരിയും കോടതിയെ സമീപിച്ചു.
ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ല കോടതിയാണ് ഉപാധികളോടെ എൽദോസിന് ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘത്തോട് സഹകരിക്കണമെന്നും അവർ വിളിച്ചാൽ തെളിവെടുപ്പിനുൾപ്പെടെ ഹാജരാകണമെന്നും നിർദേശിച്ചിരുന്നു. അനുമതിയില്ലാതെ കേരളത്തിന് പുറത്തുപോകാൻ പാടില്ലെന്നും ജാമ്യവ്യവസ്ഥയിലുണ്ടായിരുന്നു.
എൽദോസ് കുന്നപ്പിള്ളി റായ്പൂരില്‍ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ കോടതിയുടെ അനുമതിയില്ലാതെ പങ്കെടുത്തെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ കോടതിയിൽ നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എൽദോസിന്‍റെ ഫോണ്‍വിളി വിശദാംശങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോർട്ട് നൽകിയത്. യുവതിയെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.