തിരുവനന്തപുരം: പത്മ മാതൃകയിൽ സംസ്ഥാനം നൽകാൻ തീരുമാനിച്ച േകരള പുരസ്കാരത്തിെൻറ പേരുകൾ ജേതാക്കൾ അവരുടെ േപരിനൊപ്പം ചേർത്ത് പ്രചരിപ്പിക്കാനോ പ്രദർശിപ്പിക്കാനോ പാടില്ലെന്ന് വ്യവസ്ഥ. പുരസ്കാര ജേതാവ് ആഗ്രഹിച്ചാൽ അത് ധരിച്ച് സംസ്ഥാന ചടങ്ങുകളിൽ പെങ്കടുക്കാം. കേരളീയ പുരസ്കാരങ്ങൾ മരണാനന്തര ബഹുമതിയായി നൽകില്ലെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
പ്രത്യേക സന്ദർഭങ്ങളിൽ വിദേശ പൗരന്മാരെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും പുരസ്കാരത്തിന് പരിഗണിക്കും. ജോലിക്കും ബിസിനസിനുമായി രാജ്യത്തിെൻറയും ലോകത്തിെൻറയും വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കേരളീയരെയും പരിഗണിക്കും.
ഒരിക്കൽ ഇൗ പുരസ്കാരം നേടിയവരെ അഞ്ച് വർഷം കഴിഞ്ഞ ശേഷമേ മറ്റ് കേരള പുരസ്കാരങ്ങൾക്ക് പരിഗണിക്കൂ. പ്രത്യേക സാഹചര്യത്തിൽ സർക്കാറിന് ഇളവ് നൽകാം. മൊത്തം പുരസ്കാരങ്ങളുടെ എണ്ണം ഒരു വർഷത്തിൽ പത്തിൽ കൂടില്ല.
കല, സാമൂഹിക സേവനം, പൊതുകാര്യം, സയൻസ്, എൻജിനീയറിങ്, വാണിജ്യം, വ്യവസായം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവിൽ സർവിസ്, കായികം എന്നീ മേഖലകൾക്ക് പുറമെ കൃഷിമത്സ്യബന്ധനംസാംസ്കാരികമനുഷ്യാവകാശപരിസ്ഥിതി സംരക്ഷണംവന്യജീവി സംരക്ഷണം തുടങ്ങിയ മേഖലകളിലുള്ളവരെയും പരിഗണിക്കും. സർക്കാർ ജീവനക്കാരെ വിരമിച്ചശേഷമേ പരിഗണിക്കൂ. കീർത്തിമുദ്ര, സാക്ഷ്യപത്രം, കീർത്തിമുദ്രയുെട ചെറുപതിപ്പ് എന്നിവ പുരസ്കാരമായി നൽകും. കാഷ് അവാർഡ് ഇല്ല. കീർത്തിമുദ്രയുടെ ചെറുപതിപ്പ് മെഡൽ രൂപത്തിലുള്ളതും സ്വർണം, വെള്ളി, ചെമ്പ് ലോഹങ്ങൾ കൊണ്ട് രൂപകൽപന ചെയ്തതുമാകും. ഗവർണറുടെ കൈയൊപ്പ് ചാർത്തിയതാകും സാക്ഷ്യപത്രം.
എല്ലാവർഷവും ഏപ്രിലിൽ പൊതുഭരണവകുപ്പ് നാമനിർദേശം ക്ഷണിക്കും. സ്വന്തമായി അേപക്ഷ സ്വീകരിക്കില്ല. ആർക്കും മറ്റുള്ളവരെ നിർദേശിക്കാം. ജില്ല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾകോർപറേഷനുകൾ തുടങ്ങി തദ്ദേശസ്ഥാപനങ്ങൾ, സർവകലാശാലകൾ, കലക്ടർമാർ, വകുപ്പ് മേധാവികൾ, വകുപ്പ് സെക്രട്ടറിമാർ, മന്ത്രിമാർ, എം.പി, എം.എൽ.എ എന്നിവർക്കും നാമനിർദേശം നൽകാം. മൂന്ന് തലങ്ങളിലാകും പരിശോധന. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് അവാർഡുകൾ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.