രാജ്യത്തെ ക്രിമിനൽ നിയമങ്ങളുടെ പേര് മാറ്റിയ നടപടി ചോദ്യംചെയ്ത് നൽകിയ ഹരജി കേരളാ ഹൈക്കോടതി തള്ളി

കൊച്ചി: രാജ്യത്തെ പുതിയ ക്രിമിനൽ നിയമങ്ങൾക്ക് സംസ്‌കൃതത്തിലും ഹിന്ദിയിലും പേരുകൾ നൽകിയ കേന്ദ്ര സർക്കാർ ഉത്തരവിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹരജി കേരളാ ഹൈകോടതി തള്ളി. കേന്ദ്രത്തിന്റെ നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതി അഭിഭാഷകനായ പി.വി ജീവേഷ് നൽകിയ ഹരജിയാണ് തള്ളിയത്.

ഇന്ത്യന്‍ ശിക്ഷാ നിയമം, ഇന്ത്യന്‍ തെളിവ് നിയമം, ക്രിമിനല്‍ നടപടി ചട്ടം എന്നിവയ്ക്ക് പകരം യഥാക്രമം ഭാരതീയ ന്യായ് സംഹിത, ഭാരതീയ സാക്ഷ്യ അതിനിയം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നിങ്ങനെ പേരുകൾ മാറ്റിയതിനെ ചോദ്യം ചെയ്തായിരുന്നു ഹരജി. ഭരണഘടനായി ഹിന്ദി ദേശീയ ഭാഷയായി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

ഇന്ത്യയിലെ ജനസംഖ്യയുടെ നാൽപത്തിയൊന്ന് ശതമാനം മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. അതേസമയം, പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബില്ലുകളും പാസാക്കുന്ന നിയമങ്ങളും ഇംഗ്ലീഷ് ഭാഷയില്‍ ആയിരിക്കണമെന്ന് ഭരണഘടനയുടെ 348-ാം അനുച്ഛേദത്തിൽ വ്യക്തമാക്കുന്നുണ്ട്. ഒരു നിയമത്തിന്റെ പേരടക്കം ആ നിയമത്തിന്റെ ഭാഗമാണ്. അതിനാൽ പേരുകളും ഇംഗ്ലീഷ് ഭാഷയില്‍ തന്നെയാകണം എന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

Tags:    
News Summary - The Kerala High Court dismissed a petition challenging the process of changing the name of the country's criminal laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.