representational image

തോക്ക് ഉപയോഗിക്കാൻ പൊലീസ് പഠിപ്പിക്കും, 5000 രൂപ നൽകിയാൽ മതി

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ആയുധപരിശീലനം നൽകാൻ പൊലീസിന് അനുമതി. ഇതുസംബന്ധിച്ച ഡി.ജി.പിയുടെ ഉത്തരവ് പുറത്തിറങ്ങി. തോക്ക് ഉപയോഗിക്കാനാണ് പരിശീലനം നൽകുകയെന്നും പരിശീലന ഫീസ് ആയി 5000 രൂപ ഈടാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

തോക്ക് ലൈസൻസ് ഉള്ളവർക്കും പുതിയ ലൈസൻസിന് അപേക്ഷിക്കുന്നവർക്കുമാണ് പൊലീസ് ആയുധപരിശീലനം നൽകുന്നത്. മൂന്ന് മാസത്തിലൊരിക്കലാണ് പരിശീലനം നൽകുക. ആയുധം ഉപയോഗിക്കുന്നത്, സൂക്ഷിക്കുന്നത്, ആയുധവുമായി ബന്ധപ്പെട്ട നിയമനടപടികൾ എന്നിവ ഉൾപ്പെടുന്നതാണ് സിലബസ്.

സംസ്ഥാനത്തെ എ.ആർ ക്യാമ്പുകൾ കേന്ദ്രീകരിച്ചാണ് പരിശീലനം നൽകുകയെന്നും പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 

Tags:    
News Summary - The kerala police will teach you how to use a gun, just pay Rs 5,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.