കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയും അന്തരിച്ച സി.പി.എം നേതാവുമായ പി.കെ. കുഞ്ഞനന്തെൻറ പേര് വോട്ടർ പട്ടികയിൽ. കൂത്തുപറമ്പ് നിയമസഭ മണ്ഡലത്തിൽ 75ാം ബൂത്തിൽ കണ്ണങ്കോട് സെക്ഷനിൽ 762ാം നമ്പറുകാരനായാണ് കുഞ്ഞനന്തെൻറ പേരുള്ളത്. അദ്ദേഹത്തിെൻറ പേര് പട്ടികയിൽനിന്ന് മാറ്റിയില്ലെന്ന് പരാതിപ്പെട്ടയാൾക്ക് കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. ബി.എൽ.ഒ നടത്തിയ പരിശോധനയിലാണ് കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ടെന്ന റിപ്പോർട്ട് നൽകിയത്. സി.പി.എം പ്രാദേശിക നേതാവിെൻറ ബന്ധുവും ഇടത് അധ്യാപക സംഘടന പ്രവർത്തകനുമായ ബി.എൽ.ഒക്കെതിരെ സമാനമായ പരാതികൾ ഏറെയുണ്ടെന്ന് യു.ഡി.എഫ് ആരോപിച്ചു.
ഫീൽഡ് വെരിഫിക്കേഷനിൽ, കുഞ്ഞനന്തൻ മരണപ്പെട്ടതായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നുവെന്ന് ബി.എൽ.ഒ 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, അവസാന പട്ടിക വന്നപ്പോഴും കുഞ്ഞനന്തെൻറ പേര് നീക്കിയിരുന്നില്ല. സംഭവത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമീഷനും കലക്ടർക്കും യു.ഡി.എഫ് പരാതി നൽകി.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻ, രോഗബാധിതനായി 2020 ജൂൺ 11ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽവെച്ചാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.