ലാവലിൻ കേസ് പരിഗണിക്കുന്നത് 27ാം തവണയും മാറ്റി; ഇനി മാറ്റാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. രണ്ടാഴ്ചത്തേക്കാണ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്.

കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ഊര്‍ജ വകുപ്പിലെ മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് നല്‍കിയ അപേക്ഷയിലാണ് കേസ് മാറ്റിയിരിക്കുന്നത്. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടുകൊണ്ടാണ് ഫ്രാന്‍സിസ് കോടതിയെ സമീപിച്ചത്.

27ാം തവണയാണ് ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റുന്നത്. ഇനിയും കേസ് മാറ്റാനാവില്ലെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഫ്രാന്‍സിസ് തുടങ്ങിയവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈകോടതി നടപടിക്കെതിരെയാണ് സി.ബി.ഐ അപ്പീല്‍ നല്‍കിയത്.

Tags:    
News Summary - The Lavalin case was postponed for the 27th time; Supreme Court says it can no longer be changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.