തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് മുൻനിർത്തി എൽ.ഡി.എഫ് ആരംഭിക്കുന്ന സംസ്ഥാന പ്രചാരണ ജാഥക്ക് 'വികസന മുന്നേറ്റ ജാഥ'എന്നു പേരിട്ടു. 'നവേകരള സൃഷ്ടിക്കായി, വീണ്ടും എൽ.ഡി.എഫ്' എന്ന മുദ്രാവാക്യം ഉയർത്തി രണ്ട് ജാഥകളാണ് നടത്തുന്നത്. കാസർകോടുനിന്നും ആരംഭിച്ച് തൃശൂരിൽ സമാപിക്കുന്ന എ. വിജയരാഘവൻ നേതൃത്വം നൽകുന്ന ജാഥ ഫെബ്രുവരി 13നു വൈകീട്ട് നാലിന് കാസർകോട് മഞ്ചേശ്വരത്തുനിന്നും ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
എറണാകുളത്തുനിന്ന് ഫെബ്രുവരി 14ന് ആരംഭിക്കുന്ന ബിനോയ് വിശ്വം നേതൃത്വം നൽകുന്ന രണ്ടാം ജാഥ വൈകീട്ട് സി.പി.െഎ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. രണ്ട് ജാഥകളും യഥാക്രമം തൃശൂരും തിരുവനന്തപുരത്തും ഫെബ്രുവരി 26നു സമാപിക്കും. യു.ഡി.എഫ് ജാഥയിൽ കോവിഡ് മാനദണ്ഡം പാലിച്ചില്ലെന്ന് ആരോപിച്ച് കേെസടുത്തത് ചൂണ്ടിക്കാണിച്ചപ്പോൾ എൽ.ഡി.എഫ് മാനദണ്ഡം പാലിക്കുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.