തിരുവനന്തപുരം: ലക്ഷദ്വീപിൽ നിന്ന് വരുന്നത് ഗൗരവകരമായ വാർത്തകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതത്തിനും സംസ്കാരത്തിനും വെല്ലുവിളി നേരിടുന്നു. ഇത് അംഗീകരിക്കാനാവില്ല. ലക്ഷദ്വീപും കേരളവുമായി ദീർഘകാലത്തെ ബന്ധമാണ് നിലനിൽക്കുന്നത്.
കേരളത്തിലെ തുറമുഖങ്ങളുമായി ലക്ഷദ്വീപിന് വലിയ ബന്ധമാണുള്ളത്. ചികിത്സാർഥവും വിദ്യാഭ്യാസത്തിനും ലക്ഷദ്വീപിലുള്ളവർ കേരളത്തിലാണ് കൂടുതലായി എത്തുന്നത്.
വളരെ ദൃഢമായ ഒരു ബന്ധമാണ് കേരളവും ലക്ഷദ്വീപും തമ്മിലുള്ളത്. ഇത് തകർക്കാൻ ഗൂഢശ്രമം ആരംഭിച്ചുവെന്നാണ് വാർത്തകളിൽ നിന്ന് മനസിലാകുന്നത്. ഇത് പ്രതിഷേധാർഹമാണ്. ഇതിന് പിന്നിലുള്ളവർ ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.