ചെങ്ങന്നൂർ: 14കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തിരുവന്‍വണ്ടൂര്‍ കല്ലിശ്ശേരി, ഉമായാറ്റുകര പള്ളിക്കൂടത്തിൽ രാകേഷി(24) നെ അറസ്റ്റ് ചെയ്തു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ പുലര്‍ച്ചെ മൂന്നര മണിക്ക് തിരുവന്‍വണ്ടൂര്‍ ഭാഗത്തു നിന്നും അറസ്റ്റു ചെയ്യുകയായിരുന്നു.
ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ. എ.സി. വിപിൻ, എസ്.ഐ മാരായ ശ്രീജിത്ത്, രാജീവ്, എ.എസ്.ഐ രഞ്ജിത്ത്, സീനിയര്‍ സി.പി.ഒ മാരായ സിജു, അരുൺ പാലയൂഴം, സി.പി.ഒ മാരായ ബിന്ദു, ജിജോ സാം, രതീഷ് എന്നിവരാണു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.