തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരിലെ കോവിഡ് വാക്സിൻ വിതരണം ഉദ്ദേശിച്ച വേഗം കൈവരിക്കാത്ത സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഇടപെടൽ. രണ്ടാംഘട്ട വാക്സിൻ വിതരണത്തിനുള്ള സമയം അടുത്തിട്ടും ആദ്യഘട്ടം പൂർത്തീകരിക്കാനാകാത്ത സാഹചര്യത്തിലാണ് നിർദേശങ്ങളുമായി മന്ത്രി രംഗത്തെത്തിയത്.
കോവിഡ് വാക്‌സിന്‍ സ്വീകരിക്കാൻ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ വാക്‌സിനെടുക്കാനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈല്‍ സന്ദേശത്തിനനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തണമെന്ന് നിർദേശങ്ങളിൽ പറയുന്നു. അന്നേദിവസം എത്താത്തതുകാരണം മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അവസരംകൂടി നഷ്ടപ്പെടുന്നുണ്ട്.
ലഭിച്ച തീയതിയിൽ അസൗകര്യമുണ്ടെങ്കില്‍ വിവരം മുന്‍കൂട്ടി അറിയിക്കണം. രണ്ടാംഘട്ട വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുമ്പായി ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാവരും വാക്‌സിന്‍ എടുക്കണമെന്നും മന്ത്രി നിർദേശിച്ചു.
ഒാൺലൈനായി മെസേജ് നൽകുന്നതിന് പുറമേ വാക്സിൻ എടുക്കുന്നവരെ മുൻകൂട്ടി തലേദിവസം തന്നെ ഫോൺ വഴി അറിയിക്കുന്നുണ്ടെങ്കിലും ഒരുവിഭാഗം വിമുഖത കാട്ടുന്നുണ്ടെന്നാണ് വിവരം. ഇതാണ് എണ്ണം കുറയാൻ കാരണം. ആപ്പിൽ സാേങ്കതിക പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് മെല്ലപ്പോക്കിന് പ്രധാനകാരണമായി പറയാനാകില്ലെന്നാണ് ആരോഗ്യവകുപ്പിെല ഉന്നത ഉദ്യോഗസ്ഥൻ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.