ചങ്ങനാശ്ശേരി: ആലപ്പുഴയിൽ നിന്ന് കാണാതായ ആളുടെ മൃതദേഹം വീടിന്റെ തറയിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തതായി സംശയം. യുവാവിന്റെ ബന്ധു താമസിക്കുന്ന പൂവത്തെ വാടക വീട്ടിലെത്തിയ പൊലീസ് സംഘം നടത്തിയ പ്രാഥമിക പരിശോധനയിൽ മൃതദേഹം തറക്കുള്ളിലുണ്ടെന്ന നിഗമനത്തിലാണ് എത്തിയിട്ടുള്ളത്.
വാകത്താനത്തെ തോട്ടിൽ നിന്നും കണ്ടെത്തിയ ബൈക്ക് ആണ് കേസിൽ നിർണായകമായത്. വാകത്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞാലിയാകുഴിയിലെ തോട്ടിൽ നിന്നാണ് ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള ബൈക്ക് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തറക്കുള്ളിൽ ഉണ്ടെന്ന സൂചന പൊലീസ് ലഭിച്ചത്.
കോട്ടയം ചങ്ങനാശേരി സ്വദേശിയുടെ ഭാര്യാ സഹോദരനെയാണ് കൊന്ന് കുഴിച്ച് മൂടിയതെന്നും പ്രതിയെപ്പറ്റി കൃത്യമായ സൂചന ലഭിച്ചതായും പൊലീസ് പറയുന്നു. പൂവത്തെ വീടിന്‍റെ കോൺക്രീറ്റും മെറ്റലും നീക്കിയാണ് പൊലീസ് പരിശോധന നടത്തിയത്. സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചങ്ങനാശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ശാസ്ത്രീയ പരിശോധന സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ആർ.ഡി.ഒ എത്തിയ ശേഷമാവും മൃതദേഹം പുറത്തെടുക്കുക. സംഭവം അറിഞ്ഞ് നാട്ടുകാരും തടിച്ചു കൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.