കെ.പി.സി.സി പ്രസിഡന്‍റിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം വിലപ്പോകില്ല -കൊടിക്കുന്നില്‍ സുരേഷ് എം.പി

ഇടുക്കിയിലെ വിദ്യാര്‍ത്ഥി ധീരജി​ന്‍റെ കൊലപാതകത്തി​ന്‍റെ പേരില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സി.പി.എം ശ്രമം വിലപ്പോകില്ലെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം. പി. അക്രമത്തിനും കൊലപാതകത്തിനും ആഹ്വാനം ചെയ്യുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ല. കെ.സുധാകരന്‍ കെ.പി.സി.സി അധ്യക്ഷ പദവിയെത്തിയത് മുതല്‍ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനും കടന്നാക്രമിക്കാനും ബോധപൂര്‍വ്വമായ ശ്രമം സി.പി.എം നടത്തന്നുണ്ട്.

ഇടുക്കിയില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ മരണം തികച്ചും ആകസ്മികമായി നടന്ന സംഭവമാണ്. അതില്‍ ഒരുതരത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചനയുമില്ലെന്നാണ് ഇടുക്കി എസ്. പി തന്നെ വ്യക്തമാക്കുന്നത്. എന്നാലതിനെ രാഷ്ട്രീയ കൊലപാതകമാക്കി മാറ്റി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് സി.പി.എമ്മിനുള്ളത്. സി.പി.എം നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ തികച്ചും ആസൂത്രിതവും പാര്‍ട്ടിയുടെ ആശിര്‍വാദത്തോടെയുമാണ്.

കെ.പി.സി.സിയുടെ അമരത്ത് കെ.സുധാകര​ന്‍റെ സാന്നിധ്യം സി.പി.എം വല്ലാതെ ഭയപ്പെടുന്നതിനാലാണ് അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമം സി.പി.എം നടത്തുന്നത്. രാഷ്ട്രീയ എതിരാളികളെ കായികമായി ഇല്ലാതാക്കുന്ന സി.പി.എം നേതൃത്വം ഇത്തരം ഒരു നിലപാട് സ്വീകരിച്ചതില്‍ അത്ഭുതപ്പെടാനില്ല. കോണ്‍ഗ്രസ് അധ്യക്ഷനെ ശൈലി പഠിപ്പാക്കാന്‍ ഇറങ്ങുന്ന സി.പി.എമ്മും കുട്ടി സഖാക്കളും ആദ്യം അരുംകൊല രാഷ്ട്രീയത്തില്‍ നിന്നും പിന്തിരിയണം. നിങ്ങള്‍ കൊന്നുതള്ളിയ കുടുംബങ്ങളിലെ തേങ്ങലുകള്‍ ഇപ്പോഴും നിലച്ചിട്ടില്ലെന്ന് വിസ്മരിക്കരുതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

Tags:    
News Summary - The move to attack the KPCC president is not allow - Kodikunnil Suresh MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.