പുതിയ പാർട്ടി നാളെ പ്രഖ്യാപിക്കും; ദേശീയ നേതൃത്വം ഇടതുമുന്നണിക്കൊപ്പം -മാണി സി. കാപ്പൻ

തിരുവനന്തപുരം: പുതിയ പാർട്ടി നാളെ പ്രഖ്യാപിക്കുമെന്ന്​ എൻ.സി.പി എം.എൽ.എ മാണി സി. കാപ്പൻ. എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്നും കാപ്പൻ അറിയിച്ചു. എൻ.സി.പി ഇടതു മുന്നണിയിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയിൽ പാർട്ടി അവഹേളിക്കപ്പെട്ടു. കൂടുതൽ നേതാക്കൾ ഒപ്പമുണ്ടാകും. വാ പോയ കോടാലിയാണ്​ എം.എം മണിയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വം ഇടതു മുന്നണിക്കൊപ്പമാണെന്ന്​ ഇന്നലെ രാത്രി അറിയിച്ചുവെന്നും മാണി.സി കാപ്പൻ വ്യക്​തമാക്കി.

കഴിഞ്ഞ ദിവസമാണ്​ മാണി സി. കാപ്പൻ ഇടതുമുന്നണി വിടുമെന്ന്​ അറിയിച്ചത്​. ഐശ്വര്യ കേരള യാത്ര പാലായിലെത്തു​േമ്പാൾ മാണി സി. കാപ്പൻ യു.ഡി.എഫിൽ ചേരും.

Tags:    
News Summary - The new party will be announced tomorrow; National leadership with the Left Front - Mani.C Kappan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.