കോട്ടയം: തർക്കം നിലനിൽക്കുന്ന ആറ് പള്ളികളുടെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിരീക്ഷണം സ്വാഗതം ചെയ്യുന്നതായി ഓർത്തഡോക്സ് സഭ മാധ്യമവിഭാഗം തലവൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത. വിശദമായി പഠിച്ചശേഷം വിധി പറയാമെന്നാണ് സുപ്രീംകോടതി നിരീക്ഷണം. ഇത് സഭ പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കാൻ സഹായകമാകുമെന്നാണ് സഭ പ്രതീക്ഷിക്കുന്നതെന്നും യൂഹാനോൻ മാർ ദിയസ്കോറോസ് വ്യക്തമാക്കി.
ഇതിനു മുമ്പുള്ള വിധികളും പശ്ചാത്തലവും കോടതിയുടെ മുമ്പാകെ അവതരിപ്പിക്കാൻ മലങ്കര ഓർത്തഡോക്സ് സഭക്ക് അവസരം ലഭിക്കും. സഭ എന്നും കോടതി വിധിയോട് ചേർന്നാണ് നിന്നിട്ടുള്ളത്. വ്യവഹാരവുമായി കോടതികളിലേക്ക് പോയിട്ടുള്ളത് മറുപക്ഷമാണ് എന്നാൽ, ഇതുവരെ സത്യത്തിനും നീതിക്കും വിധേയമായിട്ടുള്ള വിധിതീർപ്പാണ് കോടതിയിൽനിന്ന് ഉണ്ടായിട്ടുള്ളത്.
മലങ്കര ഓർത്തഡോക്സ് സഭ എന്നും സത്യത്തിനും നീതിക്കുംവേണ്ടി മാത്രമാണ് നിലകൊള്ളുക. ഈ സാഹചര്യത്തിൽ ജനുവരി 30ന് വിധി പറയാമെന്ന കോടതി നിരീക്ഷണത്തിൽ സഭക്ക് ശുഭപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.