കാക്കനാട് (കൊച്ചി): സമൂഹമാധ്യമത്തിലൂടെ നടിയെ അശ്ലീലകരമായി ചിത്രീകരിച്ചയാൾ പിടിയിൽ. സിനിമയിലെ സ്ക്രിപ്റ്റ് റൈറ്ററാണെന്ന് അവകാശപ്പെടുന്ന പാലക്കാട് അഗളി സ്വദേശിയായ ശ്രീജിത്ത് രവീന്ദ്രനാണ് (28) കൊച്ചി സൈബർ പൊലീസിന്‍റെ പിടിയിലായത്.
നടിമാരുടെ ഫോട്ടോ പ്രൊഫൈൽ പിക്‌ചറുകളായി ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിച്ച് നടിമാരാണെന്ന വ്യാജേന വിഡിയോ കാളിൽ സംസാരിക്കാമെന്നുപറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയെടുക്കലാണ് ഇയാളുടെ രീതി. പണം നഷ്ടപ്പെടുന്നവർ നാണക്കേട് ഭയന്ന് പൊലീസിൽ പരാതി നൽകാറില്ല.
സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യന് നടി നൽകിയ പരാതിയിലാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച രാത്രി അഗളിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമത്തിലൂടെ വിഡിയോകളും മറ്റും പോസ്റ്റ് ചെയ്ത് പ്രശ്നമുണ്ടാക്കിയ സംഭവങ്ങളിൽ അഗളി, കോങ്ങാട് പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും റിമാൻഡിലാക്കുകയും ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.