കൊച്ചി: സ്വത്ത് സമ്പാദനത്തിനും ഐശ്വര്യത്തിനുമായി രണ്ടുസ്‌ത്രീകളെ നരബലി നടത്തിയ കേസിൽ അറസ്റ്റിലായ ഭഗവൽസിങ് കോടിയേരി അനുസ്‌മരണത്തിൽ പങ്കെടുത്തെന്ന പ്രചാരണം വ്യാജം. സി.പി.എം ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.കെ പ്രസന്നന്റെ ചിത്രമാണ് ഭഗവൽസിങ് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
അന്തരിച്ച കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച് ഇലന്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിലെ ചിത്രമാണ് ഭഗവൽസിങ്ങിന്റേതെന്ന പേരിൽ വ്യാപകമായി പ്രചരിപ്പിച്ചത്. വ്യാജ പ്രചാരണത്തിനെതിരെ പി.കെ പ്രസന്നന്റെ മകൻ ഗോകുൽ പ്രസന്നൻ രംഗത്തെത്തി. തന്റെ പിതാവിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗോകുൽ ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി. 35 വർഷത്തെ അധ്യാപക ജീവിതത്തിലൂടെ നേടിയ സൽപേര് തകർക്കാൻ ശ്രമിച്ചതിനും സ്വൈരജീവിതം നശിപ്പിക്കാൻ ശ്രമിച്ചതിനും മാനനഷ്‌ടക്കേസ് നൽകുമെന്നും ഗോകുൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.