അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്

'വർഗീയതയുടെ വിഷമാണ് ചീറ്റിയത്'; അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫിസിലേക്ക് മാർച്ച്

കൊച്ചി: അഡ്വ. ഹരീഷിനെപ്പോലുള്ള വിഷവിത്തുകൾ സമൂഹത്തിന് അപകടമാണെന്ന് ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ. വാളയാർ അമ്മയെ അപമാനിച്ച അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.

വളയാർ അമ്മ നീതിയുടെ പ്രതീകമാണ്. അവർ കുറ്റവാളിയാണെന്ന് ആരും വിധിയെഴുതിയിട്ടില്ല. സാധരണമായൊരു രാഷ്ട്രീയ പ്രസ്താവനയല്ല ഹരീഷ് നടത്തിയത്. വർഗീയതയുടെ വിഷമാണ് ചീറ്റിയത്.


സംഘടിത രാഷ്ട്രീയ പിൻബലമില്ലാത്ത ദുർബല ദലിത് സ്ത്രീയെ പൊലീസ് അധികാര പിന്തുണയും ഉണ്ടെന്ന അഹങ്കാരത്തിൽ ആക്രമിക്കുകയാണ് ഹരീഷ് ചെയ്തത്. അദ്ദേഹം നീതി നിർവഹണത്തിന്‍റെ അൾത്താരയിൽ പ്രവേശിക്കാൻ യോഗ്യനല്ലെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ്.

2019ൽ അമ്മക്ക് വേണ്ടി വാദിച്ച വക്കീലാണ് ഹരീഷ്. ഇപ്പോൾ സ്വയം കൂറുമാറി വർഗീയ വിഷം ജ്വലിപ്പിക്കുകയാണ്. ആ അമ്മ ഒറ്റക്കല്ല. അവരെ ഒറ്റപ്പെടുത്താൻ സമ്മതിക്കില്ല. നീതിക്കുവേണ്ടി തല മുണ്ഡനം ചെയ്ത അമ്മയെ ഹരീഷ് പിന്തുണ​േക്കണ്ട. അതേസമയം സൈബർ തെരുവിൽ ആക്രമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. എങ്കിലും തുടർ ഭരണത്തെ പിന്തുണക്കുന്നവർക്ക് അത് ഒരു ധീരകൃത്യമാണ്.

അഡ്വ. ഹരീഷ് വാസുദേവൻ ഇപ്പോൾ ജാതി വൈകൃത ലോകത്തിന്‍റെ വക്കാലത്തുമായി നടക്കുന്ന ഒരു വക്കീൽ മാത്രമാണ്. വാളയാർ അമ്മക്കെതിരെ നടത്തിയ ഈ പരാമർശത്തിൻെറ പേരിൽ പട്ടികജാതി - വർഗ പീഡന നിരോധന നിയമപ്രകാരമുള്ള നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാളയാർ നീതി സമിതി കൺവീനർ വി.എം. മാർസൻ, സി.എസ്. മുരളി, ജോയി തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - ‘The poison of communalism is blown away’; March to Adv. Harish Vasudevan's office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.