കളമശ്ശേരി: രണ്ട് വയസ്സുകാരനെ പൂവൻകോഴി കൊത്തിപ്പരിക്കേൽപിച്ചതിന് കോഴിയുടെ ഉടമക്കെതിരെ കേസ്. കണ്ണിനു തൊട്ടുതാഴെയും തലക്ക് പിന്നിലുമടക്കം കുട്ടിക്ക് പരിക്കേറ്റിരുന്നു. കോഴിയുടെ ഉടമ കടവിൽ ജലീലിനെതിരെയാണ് ഏലൂർ പൊലീസ് കേസെടുത്തത്.
മഞ്ഞുമ്മൽ-മുട്ടാർകടവ് റോഡിനു സമീപം കഴിഞ്ഞ 18ന് രാവിലെയാണ് സംഭവം. പിതാവിനെയും മാതാവിനെയും കാണുന്നതിനാണ് ആലുവയിൽ താമസിക്കുന്ന മകൾ കുട്ടിയുമായി എത്തിയത്. പുറത്തിറങ്ങിയ കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് മാതാവ് ഓടിയെത്തിയപ്പോഴാണ് കോഴി ആകമിച്ച സംഭവം അറിയുന്നത്. കണ്ണിന് താഴെയും കവിളിലും ചെവിക്ക് പിന്നിലും തലക്കുമായി നിരവധിയിടങ്ങളിൽ പൂവൻകോഴിയിൽനിന്ന് കൊത്തുകിട്ടിയിരുന്നു. ആഴത്തിലുള്ള മുറിവ് കണ്ടതോടെ ഉടൻ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്കുകളിൽ അണുബാധ ഉണ്ടായേക്കാമെന്ന സംശയത്തിൽ ആശുപത്രിയിൽ കിടത്തിച്ചികിത്സയിലാണ് കുട്ടി.
സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ ഏലൂർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കോഴിയുടെ ഉടമക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.