അ​ക്ഷ​ര​മ്യൂ​സി​യം

അക്ഷരമ്യൂസിയം മുഖ്യമ​ന്ത്രി നാളെ ഉദ്​ഘാടനം ചെയ്യും

കോ​ട്ട​യം: സാ​ഹി​ത്യ​പ്ര​വ​ര്‍ത്ത​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നാ​ട്ട​കം ഇ​ന്ത്യ പ്ര​സ് പു​ര​യി​ട​ത്തി​ല്‍ സ​ഹ​ക​ര​ണ വ​കു​പ്പ് നി​ര്‍മി​ച്ച അ​ക്ഷ​ര മ്യൂ​സി​യം ഒ​ന്നാം ഘ​ട്ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം 26ന് ​വൈ​കീ​ട്ട്​ മൂ​ന്നി​ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ​ഹി​ക്കു​മെ​ന്ന്​ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ലെ​റ്റ​ര്‍ ടൂ​റി​സം സ​ര്‍ക്യൂ​ട്ട് പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍വ​ഹി​ക്കും. സ​ഹ​ക​ര​ണ​വ​കു​പ്പും സാ​ഹി​ത്യ​പ്ര​വ​ര്‍ത്ത​ക സ​ഹ​ക​ര​ണ​സം​ഘ​വും സം​യു​ക്ത​മാ​യി ഏ​ര്‍പ്പെ​ടു​ത്തി​യ അ​ഞ്ചാ​മ​ത് അ​ക്ഷ​ര​പു​ര​സ്കാ​രം എം. ​മു​കു​ന്ദ​ന് സ​മ​ര്‍പ്പി​ക്കും. ടി. ​പ​ത്മ​നാ​ഭ​ന്‍, എം.​കെ. സാ​നു, എ​ന്‍.​എ​സ്. മാ​ധ​വ​ന്‍, പ്ര​ഫ. വി. ​മ​ധു​സൂ​ദ​ന​ന്‍നാ​യ​ര്‍, ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

മ്യൂ​സി​യ​ത്തി​ൽ നാ​ല്​ ഗാ​ല​റി

അ​ന്ത​ര്‍ദേ​ശീ​യ നി​ല​വാ​ര​ത്തി​ല്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗി​ച്ച് 15,000 ച​തു​ര​ശ്ര​യ​ടി​യി​ലാ​ണ് മ്യൂ​സി​യം നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. അ​ത്യാ​ധു​നി​ക രീ​തി​യി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന തി​യ​റ്റ​ര്‍, ഹോ​ളോ​ഗ്രാം സം​വി​ധാ​ന​വും മ്യൂ​സി​യ​ത്തി​ലു​ണ്ട്. നാ​ലു ഘ​ട്ട​ത്തി​ലാ​യി പൂ​ര്‍ത്തി​യാ​ക്കു​ന്ന മ്യൂ​സി​യ​ത്തി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഭാ​ഷ​യു​ടെ ഉ​ല്‍പ​ത്തി മു​ത​ല്‍ മ​ല​യാ​ള ഭാ​ഷ​യു​ടെ സ​മ​കാ​ലി​ക​മു​ഖം വ​രെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന വി​വി​ധ ഗാ​ല​റി​ക​ളാ​ണ്. നാ​ല്​ ഗാ​ല​റി​യി​ലാ​യാ​ണ് ഒ​ന്നാം​ഘ​ട്ട ഉ​ള്ള​ട​ക്കം പ്ര​ദ​ര്‍ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. മ​നു​ഷ്യ​ഭാ​ഷ​യു​ടെ ഉ​ദ്ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഡി​യോ പ്രൊ​ജ​ക‍്‍ഷ​ന്‍, വാ​മൊ​ഴി പാ​ര​മ്പ​ര്യം, ഗു​ഹാ​ചി​ത്ര​ങ്ങ​ള്‍, ചി​ത്ര​ലി​ഖി​ത​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് ഒ​ന്നാം ഗാ​ല​റി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ലി​പി​ക​ളു​ടെ പ​രി​ണാ​മ​ച​രി​ത്ര​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ് ര​ണ്ടാം ഗാ​ല​റി. അ​ച്ച​ടി സാ​ങ്കേ​തി​ക​വി​ദ്യ​യെ​ക്കു​റി​ച്ചും മ​ല​യാ​ളം അ​ച്ച​ടി​യു​ടെ ച​രി​ത്ര​ത്തെ​ക്കു​റി​ച്ചും പ്ര​ധാ​ന പു​സ്ത​ക​ങ്ങ​ളെ​ക്കു​റി​ച്ചും അ​റി​വു ന​ല്‍കു​ന്ന​താ​ണ് മൂ​ന്നാം ഗാ​ല​റി. കൂ​ടാ​തെ കേ​ര​ള​ത്തി​ലെ സാ​ക്ഷ​ര​ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ദ്രാ​വി​ഡ​ഭാ​ഷ​ക​ളെ​ക്കു​റി​ച്ചും കേ​ര​ള​ത്തി​ലെ 36 ഗോ​ത്ര​ഭാ​ഷ​ക​ളു​ടെ വി​ഡി​യോ/​ഓ​ഡി​യോ ഉ​ള്ള​ട​ക്ക​വും മ്യൂ​സി​യ​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. സാ​ഹി​ത്യ​പ്ര​വ​ര്‍ത്ത​ക സ​ഹ​ക​ര​ണ സം​ഘ​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ളാ​ണ് മ്യൂ​സി​യ​ത്തി​ന്റെ നാ​ലാം ഗാ​ല​റി. മ്യൂ​സി​യ​ത്തി​ന്റെ ഒ​ന്നാം നി​ല​യി​ല്‍ ലോ​ക​ത്തി​ലെ ആ​റാ​യി​ര​ത്തോ​ളം ഭാ​ഷ​ക​ളെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന ലോ​ക​ഭാ​ഷ ഗാ​ല​റി​യും സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു.

അ​ക്ഷ​രം ടൂ​റി​സം സ​ര്‍ക്യൂ​ട്ട് പ​ദ്ധ​തി

മ്യൂ​സി​യ​ത്തി​ന്റെ ഭാ​ഗ​മാ​യി കോ​ട്ട​യ​ത്തെ പ്ര​ധാ​ന സാം​സ്കാ​രി​ക ച​രി​ത്ര-​പൈ​തൃ​ക​കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ത്തി അ​ക്ഷ​രം ടൂ​റി​സം സ​ര്‍ക്യൂ​ട്ട് പ​ദ്ധ​തി ന​ട​പ്പാ​ക്കും.

അ​ക്ഷ​രം ടൂ​റി​സം യാ​ത്ര​യി​ല്‍ ഇ​ന്ത്യ​യി​ലെ ആ​ദ്യ​കോ​ള​ജാ​യ സി.​എം.​എ​സ്, കേ​ര​ള​ത്തി​ല്‍ മ​ല​യാ​ളം അ​ച്ച​ടി ആ​രം​ഭി​ച്ച കോ​ട്ട​യം സി.​എം.​എ​സ് പ്ര​സ്, ആ​ദ്യ​കാ​ല​പ​ത്ര​സ്ഥാ​പ​ന​മാ​യ ദീ​പി​ക ദി​ന​പ​ത്രം, പ​ഹ്‍ല​വി ഭാ​ഷ​യി​ലു​ള്ള ലി​ഖി​തം കൊ​ത്തി​വെ​ച്ച പ​ഹ്‍ല​വി കു​രി​ശു​ള്ള കോ​ട്ട​യം വ​ലി​യ​പ​ള്ളി, താ​ളി​യോ​ല​ക​ളും ഗ്ര​ന്ഥ​ങ്ങ​ളും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന കു​മാ​ര​ന​ല്ലൂ​ര്‍ ദേ​വീ​ക്ഷേ​ത്രം, ദേ​വ​ലോ​കം അ​ര​മ​ന, മ​നോ​ഹ​ര​മാ​യ മ്യൂ​റ​ല്‍ പെ​യി​ന്റി​ങ്ങു​ക​ളു​ള്ള ചെ​റി​യ​പ​ള്ളി, തി​രു​ന​ക്ക​ര ക്ഷേ​ത്രം, പ​ന​ച്ചി​ക്കാ​ട് ദേ​വീ​ക്ഷേ​ത്രം, കൊ​ട്ടാ​ര​ത്തി​ല്‍ ശ​ങ്കു​ണ്ണി സ്മാ​ര​കം, താ​ഴ​ത്ത​ങ്ങാ​ടി ജു​മാ​മ​സ്ജി​ദ്, മാ​ന്നാ​നം സെ​ന്റ് ജോ​സ​ഫ് പ്ര​സ്സ് എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

എ​സ്.​പി.​സി.​എ​സ്. സ്പെ​ഷ​ൽ ഓ​ഫി​സ​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ജോ​യ​ന്‍റ്​ ര​ജി​സ്ട്രാ​ർ കെ.​വി. സു​ധീ​ർ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Akshara Museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.