എറണാകുളം: ഉമതോമസുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്ന് കോൺഗ്രസ് നേതാവ് കെ.വി തോമസ്. കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഞങ്ങളെല്ലാവരും. എന്നാൽ, ഇതൊരു തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ജനങ്ങളുടെ വികസന പ്രശ്നങ്ങളാണ് ചർച്ച ചെയ്യേണ്ടത്. വികസന രാഷ്ട്രീയത്തിനൊപ്പമാണ് താനെന്ന് വളരെ നാളുകളായി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിലിനെ അന്ധമായി എതിർക്കരുതെന്ന് കോൺഗ്രസ് വേദികളിൽ പറഞ്ഞിരുന്നു. മസിൽപവർ ഉപയോഗിച്ച് കെ റെയിലിനെ എതിർക്കുന്ന സമീപനമാണ് ഇപ്പോഴുള്ളത്. കുറ്റി എടുത്ത് മാറ്റുന്നതൊക്കെ ഇതിന്റെ ഭാഗമായാണ്. ഇത് കേരളത്തിൽ വികസനം നടക്കില്ലെന്ന സന്ദേശമാണ് നൽകുകയെന്നും കെ.വി തോമസ് പറഞ്ഞു. വികസനക്കാര്യം എവിടെ പറയാൻ കഴിയുന്നുവോ അവിടെ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
കോൺഗ്രസുകാരനായതിനാലാണ് അംഗത്വം പുതുക്കിയത്. ഇപ്പോൾ നേതൃത്വത്തിലുള്ള പലരുമാണ് കോൺഗ്രസിന്റെ വികാരം മനസിലാക്കാത്തത്. 2018 മുതൽ തനിക്കെതിരെ കോൺഗ്രസിൽ നീക്കം നടക്കുന്നുണ്ട്. പ്രശ്നങ്ങളുണ്ടായിട്ടും താൻ പാർട്ടി വിട്ട് പോയില്ലെന്നും കെ.വി.തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.