തിരുവനന്തപുരത്ത് പട്ടാപ്പകൽ ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​മ​ധ്യത്തിൽ പട്ടാപ്പകൽ ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. തമ്പാ​നൂ​ർ സി​റ്റി ട​വ​ർ ഹോ​ട്ട​ലി​ലെ റി​സ​പ്ഷ​നി​സ്റ്റി​നെ ഹോട്ടലിൽ കയറിയാണ് വെ​ട്ടി​ക്കൊ​ന്നത്. ഇന്നു രാ​വി​ലെ എ​ട്ട​ര​ക്കാണ് സംഭവം. ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​യ്യ​പ്പ​നാണ് മരിച്ചത്.

ബൈ​ക്കി​ലെ​ത്തി​യ ആ​ളാ​ണ് വെ​ട്ടു​ക​ത്തികൊ​ണ്ടു കൊ​ല​പ്പെ​ടു​ത്തി​യതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൊലപാതകം നടത്തിയ ശേഷം ഇയാൾ രക്ഷപ്പെട്ടു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു വ​രി​ക​യാണ്. വൈകാതെ പ്ര​തി​യെ പി​ടി​കൂ​ടു​മെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - The receptionist was hacked to death inside hotel in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.