പാലക്കാട്: ഏഴ് കണ്ടയ്നറുകളിലായി 128.66 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ.എം.ഒ) വഹിച്ചുകൊണ്ട് റൂർക്കേലയിൽ നിന്നുള്ള കേരളത്തിനായുള്ള രണ്ടാമത്തെ ഓക്സിജൻ എക്സ്പ്രസ് ശനിയാഴ്ച കൊച്ചിയിലെ വല്ലാർപടം കണ്ടെയ്നർ ടെർമിനലിൽ എത്തി.
ഇതോടെ കേരളത്തിനായി ഓക്സിജൻ എക്സ്പ്രസ് വഴി വിതരണം ചെയ്ത മൊത്തം ലിക്വിഡ് മെഡിക്കൽ ഓക്സിജൻ 246.56 മെട്രിക് ടണ്ണിൽ എത്തി. ഒഡീഷയിലെ കലിംഗനഗറിലെ ടാറ്റാ സ്റ്റീൽ സൈഡിംഗിൽ നിന്ന് ആറ് ഓക്സിജൻ കണ്ടെയ്നറുകൾ (117.9 മെട്രിക് ടൺ) വഹിച്ചുകൊണ്ടുള്ള ആദ്യത്തെ ഓക്സിജൻ എക്സ്പ്രസ് കഴിഞ്ഞ 16ന് കൊച്ചിയിലെ വല്ലാർപടം കണ്ടെയ്നർ ടെർമിനലിൽ എത്തിയിരുന്നു. ആകെ 16 ഓക്സിജൻ എക്സ്പ്രസ് വഴി ദക്ഷിണ റെയിൽവേ തമിഴ്‌നാട്, കേരളം സംസ്ഥാനങ്ങൾക്കായി 1000 മെട്രിക് ടൺ എൽ.എം.ഒ ലഭ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.