തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ സർക്കാറിന്റെ രണ്ടാംഘട്ട പ്രചാരണത്തിന് ശിശുദിനത്തിൽ തുടക്കം. ജനുവരി 26 വരെ നീളുന്ന വിപുലമായ പരിപാടികളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11ന് മയക്കുമരുന്നിനെതിരെ മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെ കാമ്പയിന് തുടക്കമാകും. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സന്ദേശം തത്സമയം സംപ്രേഷണം ചെയ്യും. എല്ലാ സ്കൂളിലും കോളജിലും തത്സമയം പ്രദർശിപ്പിക്കും.
എക്സൈസ് വകുപ്പും വിമുക്തി മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും അഞ്ചുമുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി തയാറാക്കിയ 'തെളിവാനം വരക്കുന്നവർ' ബോധവത്കരണ പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. പുസ്തകവിതരണത്തിലൂടെ 65 ലക്ഷം കുടുംബങ്ങളിലേക്ക് ലഹരിവിരുദ്ധ സന്ദേശം എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ ക്ലാസിലും ലഹരിവിരുദ്ധ ക്ലാസ് സഭകളും ചേരും. ഇതിനായി ഒരു പീരിയഡ് ഉപയോഗിക്കും. പ്രചാരണത്തിനൊപ്പം എക്സൈസും പൊലീസും എൻഫോഴ്സ്മെന്റ് നടപടികൾ തുടരുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.