കാക്കനാട്: തിരക്കുള്ള റോഡിൽ ആംബുലൻസിെൻറ സൈറൺ മുഴക്കി ചീറിപ്പാഞ്ഞ കാർ യാത്രക്കാരനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. പുക്കാട്ടുപടി സ്വദേശി അൻസാറിനാണ് 2000 പിഴ ശിക്ഷ നൽകിയത്. അൻസാറിെൻറ വാഹനത്തിന് പിറകിലുണ്ടായിരുന്ന കാറിലെ യാത്രക്കാർ നൽകിയ പരാതിയിലാണ് നടപടി.
ഇടപ്പള്ളി-പുക്കാട്ടുപടി റോഡിൽ രണ്ടുദിവസം മുമ്പാണ് സംഭവം. അൻസാർ ഏറെ തിരക്കുള്ള റോഡിലൂടെ കാറിൽ പോകുന്നതിനിടെ വലിയ ശബ്ദത്തിൽ സൈറൺ മുഴക്കി. ആംബുലൻസാണെന്ന് കരുതിയ മറ്റു യാത്രക്കാർ വാഹനമൊതുക്കി കടന്നുപോകാനുള്ള വഴിയൊരുക്കുകയും ചെയ്തു. എന്നാൽ, ആംബുലൻസെല്ലന്നും നിയമവിരുദ്ധമായി സൈറൺ പിടിപ്പിച്ചതാണെന്നും മനസ്സിലാക്കിയ പിന്നാലെവന്ന കാറിലെ യാത്രക്കാരായ യുവാക്കൾ വാഹനത്തിെൻറ നമ്പറടക്കം വിഡിയോ പകർത്തി എറണാകുളം ആർ.ടി.ഒ പി.എം. ഷബീറിന് അയച്ചുകൊടുത്തു.
വാഹനത്തിെൻറ ആർ.സി ബുക്കിലെ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി. ആദ്യം നിഷേധിച്ച അൻസാർ പിന്നീട് കേസാകുമെന്നറിഞ്ഞതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ഓൺലൈനിലൂടെയാണ് ഇയാൾ സൈറൺ വാങ്ങിയത്. ഇത്തരം സൈറണുകളും ബീക്കൺ ലൈറ്റുകളും നിയമവിരുദ്ധമായി ഉപയോഗിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.