ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന് ഒളിവിൽ പോയ മകൻ തൂങ്ങിമരിച്ചു. മൂലമറ്റം ചേറാടി കീരിയാനിക്കൽ കുമാരനെയും (70) ഭാര്യ തങ്കമ്മ(65)യെയും വെട്ടിക്കൊന്ന് ഒളിവിൽ പോയ മകൻ അജേഷിനെയാണ് വീടിന് സമീപം നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ 11 മണിയോടെ കുമാരനെയും തങ്കമ്മയെയും വെട്ടേറ്റ നിലയിൽ കണ്ടെത്തുന്നത്. കുമാരൻ മരിച്ചനിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ തങ്കമ്മയെ പൊലീസ് തൊടുപുഴ ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിനു ശേഷം കാണാതായ അജേഷിനായി ഇന്നലെ മുതൽ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇന്ന് രാവിലെയാണ് അജേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.