തൃശൂർ സ്വർണത്താലത്തിൽ വച്ച് ബി.ജെ.പിക്ക് നൽകിയത് സി.പി.എം -എം.എം. ഹസൻ

തിരുവനന്തപുരം: തൃശൂർ സ്വർണത്താലത്തിൽ വച്ച് ബി.ജെ.പിക്ക് നൽകിയത് സി.പി.എം ആണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. കേരളത്തിൽ സി.പി.എം-ബി.ജെ.പി അന്തർധാരയുണ്ട്. തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ സി.പി.എം വോട്ട് ബി.ജെ.പിയിലേക്ക് ചോർന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരാജയത്തിന്‍റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണ്. രണ്ടക്കമെന്ന് മോദി പറഞ്ഞതിൽ ബി.ജെ.പി -സി.പി.എം ഡീൽ ആണ്. ജയരാജൻ-ജാവദേക്കർ രഹസ്യ ധാരണ എന്താണെന്നും ഹസൻ ചോദിച്ചു.

വടകരയിൽ സി.പി.എം ഷാഫി പറമ്പലിനെ വർഗീയവാദിയായി ചിത്രീകരിച്ചു. വർഗീയ പ്രചാരണത്തിന് ജനം നൽകിയ തിരിച്ചടിയാണ് വടകരയിലേത്. സി.പി.എം ജനങ്ങളോട് മാപ്പ് പറയണം. വടകരയിലെ വ്യാജ വിഡിയോയുടെ ഉറവിടം കണ്ടെത്തണമെന്നും എം.എം. ഹസൻ ആവശ്യപ്പെട്ടു. 

Tags:    
News Summary - The source of the fake video in Vadakara should be found -MM Hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.