ഇടുക്കി: കേരള റോളർ സ്കേറ്റിങ് അസോസിയേഷൻ നാലു മുതൽ 14 വരെ തൊടുപുഴ, ആലപ്പുഴ, വടകര, കോഴിക്കോട് എന്നിവിടങ്ങളിൽ നടത്തിയ സംസ്ഥാന കാഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളിങ് സ്കേറ്റിങ് ചാമ്പ്യൻഷിപ് സമാപിച്ചു.
റോളർ ഹോക്കി മത്സരങ്ങൾ തൊടുപുഴ മുനിസിപ്പൽ റോളർ സ്കേറ്റിങ് റിങ്കിലും ഇൻലൈൻ ഫ്രീസ്റ്റൈൽ, ആർട്ടിസ്റ്റിക് മത്സരങ്ങൾ ആലപ്പുഴ വളവനാട് ആൽപൈറ്റ് സ്പോർട്സ് സെന്ററിലും റിങ്ക് റേസ് വടകര നാരായൺ നഗർ ഇൻഡോർ സ്റ്റേഡിയത്തിലും റോഡ് റേസ് കോഴിക്കോട് സൈബർ പാർക്ക് റോഡിലും സ്കേറ്റ് ബോർഡിങ്, ആൽപൈൻ, ഡൗൺഹിൽ, റോളർ സ്കൂട്ടർ, റോളർ ഫ്രീസ്റ്റൈൽ മത്സരങ്ങൾ കൂടത്തുംപാറ സ്കേറ്റ് പാർക്കിലും നടത്തി. 14 ജില്ലകളിൽനിന്നായി ദേശീയ, അന്തർദേശീയ, നാഷനൽ ഗെയിംസ് മെഡൽ ജേതാക്കൾ ഉൾപ്പെടെ ആയിരത്തോളം സ്കേറ്റിങ് താരങ്ങൾ പങ്കെടുത്തു.
അഞ്ചിന് മുകളിൽ പ്രായമുള്ള ആൺ -പെൺതാരങ്ങൾ മുതൽ 30ന് മുകളിലുള്ളവർവരെ മത്സരത്തിനുണ്ടായിരുന്നു. കെ.എൽ. ജോസഫ്, കെ.കെ. പ്രതാപൻ, ഒ. രാജഗോപാൽ തുടങ്ങിയവർ വിവിധ ജില്ലകളിൽ കേരള സ്പോർട്സ് കൗൺസിൽ നിരീക്ഷകരായി പങ്കെടുത്തു.
വിവിധ ജില്ലകളിൽ നടത്തുന്ന സംസ്ഥാന കോച്ചിങ് ക്യാമ്പിനെത്തുടർന്ന് ഡിസംബർ 11 മുതൽ 22വരെ ബംഗളൂരുവിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്കുള്ള സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കുമെന്ന് കേരള റോളർ സ്കേറ്റിങ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.