കല്ലിക്കണ്ടി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാറുമഗവർണറും തമ്മിലടിച്ച് വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കുന്നുവെന്ന് മുരളീധരൻ എം.പി കുറ്റപ്പെടുത്തി. എൻ.എ.എം കോളജ് മാനേജ്മെന്റും അധ്യാപക, അനധ്യാപക ജീവനക്കാരും വിദ്യാർഥികളും സംയുക്തമായി ‘ആദരം’ എന്ന പേരിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ഇ.കെ. മുനീറ ബീബി, ഡോ. ഇ.ആർ. രാജേഷ് കുമാർ, കാസിം ഉമ്മറാത്ത് എന്നിവരാണ് വിരമിക്കുന്നത്. പി.പി.എ. ഹമീദ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സെമിനാറിൽ വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.
സൈനുൽ ആബിദ്, എൻ.എ. കരീം, കെ.പി. മൂസഹാജി, സി.എച്ച്. മൂസഹാജി, ഇസ്മായിൽ പട്ടാടം, പി.പി. അബൂബക്കർ, ഡോ. മുഹമ്മദ് ഇസ്മായിൽ, ഐ. ഗഫൂർ, അലി കുയ്യാലിൽ, മുഹമ്മദ് അൽഫാൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. ടി. മജീഷ് സ്വാഗതവുമ സമീർ പറമ്പത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.