ശബരിമല: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ഇന്ന് ഉച്ചയോടുകൂടി സന്നിധാനത്തെത്തും. തങ്ക അങ്കി ചാർത്തിയ അയ്യപ്പനെ ദർശിക്കാൻ ശബരിമലയിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് ഔദ്യോഗിക സ്വീകരണം നല്‍കും.
വൈകീട്ട് 6.30 ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും. നാളെ രാവിലെ 10.30-നും 11.30-നുമിടയ്ക്കാണ് മണ്ഡലപൂജ നടക്കുക. മണ്ഡലപൂജയോടനുബന്ധിച്ച് നെയ്യഭിഷേകത്തിന്റെ സമയക്രമം ചുരുക്കിയിട്ടുണ്ട്.
മണ്ഡല പൂജയ്‌ക്ക് ശേഷം ബുധനാഴ്ച ശബരിമല നടയടക്കും. ഡിസംബർ 30ന് വൈകിട്ട് മകരവിളക്കിനായി വീണ്ടും നട തുറക്കും.
തങ്ക അങ്കി ഘോഷയാത്ര എത്തുന്നതിനാല്‍ ഉച്ചയ്ക്ക് ഒരുമണി മുതല്‍ മലചവിട്ടുന്നതിന് നിയന്ത്രണമുണ്ടാവും. ചൊവ്വാഴ്ച രാവിലെ ആറുമണി വരെ 20,000 പേരിലധികം 18-ാം പടി ചവിട്ടി. സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയമാണെങ്കിലും ഇവിടേക്കുള്ള വഴികളില്‍ തീര്‍ഥാടകരുടെ നിര നീണ്ടുതന്നെ തുടരുകയാണ്.
ഇന്നലെ രാത്രി നടയടച്ച ശേഷം അപ്പാച്ചിമേട് വരെ തീർത്ഥാടകരുടെ നിര നീണ്ടു. പമ്പയിൽനിന്ന് തീർത്ഥാടകരെ കയറ്റി വിടുന്നതിലെ നിയന്ത്രണം ഇന്നും തുടരുകയാണ്. നിലക്കലിലും ഇടത്താവളങ്ങളിലും നിയന്ത്രണം തുടരുന്നുണ്ട്. ദർശനം നടത്തിയ തീർത്ഥാടകർ മല ഇറങ്ങാതെ സന്നിധാനത്ത് തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ദേവസ്വം ബോർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.