തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയിലെ മികവും നേട്ടവും ബജറ്റ് പ്രഖ്യാപനങ്ങളും വിവരിച്ചുള്ള മന്ത്രി കെ.ടി. ജലീലിെൻറ േഫസ്ബുക്ക് പോസ്റ്റിന് താഴെ കോളജ് അധ്യാപികയുടെ വിമർശനം. വിമർശനത്തിന് മന്ത്രി മറുപടി പറഞ്ഞതോടെ അധ്യാപികയെ പിന്തുണച്ച് കൂടുതൽ പേർ കമൻറുമായി എത്തി. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസർ ആതിര പ്രകാശ് ആണ് മന്ത്രിയുടെ േഫസ്ബുക്ക് പോസ്റ്റിന് താഴെ വിമർശന കമൻറിട്ടത്. ബജറ്റ് പ്രഖ്യാപനങ്ങളെ മുൻനിർത്തി 'ഉന്നതവിദ്യാഭ്യാസമേഖലക്ക് 3000 കോടി, വൈജ്ഞാനിക വിസ്ഫോടനത്തിന് കാതോർത്ത് കേരളം' എന്ന തലക്കെട്ടിൽ മുഖ്യമന്ത്രിയുടെ ഫോേട്ടാ സഹിതമായിരുന്നു മന്ത്രിയുടെ പോസ്റ്റ്.
പതിനാല് വർഷം മുമ്പത്തെ, അതായത് 2006 റെഗുലേഷൻ പ്രകാരമുള്ള ശമ്പളം വാങ്ങി ജോലി ചെയ്യുന്ന കോളജ് അധ്യാപകർക്ക് 2016 െറഗുലേഷൻ പ്രകാരമുള്ള ശമ്പളം കൊടുത്തിട്ട് മതി ഇൗ മേനിപറച്ചിൽ. പിശകില്ലാതെ ഒരു ഉത്തരവ് ഇറക്കാൻ കെൽപ്പില്ലാത്ത ഒരു വകുപ്പും മന്ത്രിയും വന്നിരിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തെ നശിപ്പിച്ചു മതിയായില്ലേ' എന്നായിരുന്നു അധ്യാപികയുടെ കമൻറ്. തൊട്ടുപിന്നാലെ അധ്യാപികക്ക് വിമർശനവുമായി മന്ത്രിയുടെ മറുപടിയെത്തി; 'അസിസ്റ്റൻറ് പ്രഫസർക്ക് കുറച്ചുകൂടെ മാന്യതയാകാം. കുട്ടികളെ പഠിപ്പിക്കുന്നതും ഇത്തരം ഭാഷയിലാണോ? വിതച്ചതല്ലേ കൊയ്യൂ' എന്നായിരുന്നു മന്ത്രിയുടെ മറുപടി.
എന്നാൽ ' ഞാൻ പറഞ്ഞതിൽ വസ്തുതാവിരുദ്ധമായി എന്തെങ്കിലും ഉണ്ടോ സർ?' എന്ന മറുചോദ്യവുമായി അധ്യാപിക വീണ്ടും പോസ്റ്റിെട്ടങ്കിലും മന്ത്രി മറുപടി പറഞ്ഞില്ല. എന്നാൽ അധ്യാപികക്ക് പിന്തുണയുമായി കൂടുതൽ പേർ രംഗത്തുവന്നു. 2016ലെ യു.ജി.സി ശമ്പള പരിഷ്കരണം അഞ്ച് വർഷമായിട്ടും സംസ്ഥാനത്ത് നടപ്പാക്കാത്ത സർക്കാർ നടപടി അധ്യാപകർക്കിടയിൽ വ്യാപക പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ശമ്പളപരിഷ്കരണം നടപ്പാക്കി 2019 ജൂൺ 29ന് ഉത്തരവിറക്കിയെങ്കിലും വർധിച്ച ശമ്പളം എന്ന് മുതൽ അധ്യാപകർക്ക് നൽകും എന്ന് മാത്രം വ്യക്തമല്ല. ശമ്പളപരിഷ്കരണത്തിൽ തിരുത്തൽ ഉൾപ്പെടെ ഏഴോളം ഉത്തരവുകളാണ് ഇതിനകം സർക്കാർ ഇറക്കിയത്.
തിരുവനന്തപുരം: ഫേസ് ബുക്ക് പോസ്റ്റിൽ പ്രതികരിച്ച അധ്യാപികയെ വ്യക്തിപരമായി അധിക്ഷേപിച്ച മന്ത്രി കെ.ടി. ജലീൽ മാപ്പുപറയണമെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസരംഗം തകർക്കുന്ന സർക്കാർ നയം മേഖലയെ ആഴത്തിൽ ബാധിച്ചതിെൻറ പ്രതിഫലനമാണ് അധ്യാപികയുടെ ഫേസ്ബുക്ക് പ്രതികരണം. അധ്യാപികയെ യോഗം അഭിനന്ദിച്ചു. പ്രസിഡൻറ് ഡോ. ജോബി തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. യു. അബ്ദുൽ കലാം, ഡോ.ടി. മുഹമ്മദലി, ഡോ. സണ്ണി ജോർജ്, ഡോ. ചെറിയാൻ ജോർജ്, ഡോ. പ്രേമചന്ദ്രൻ കീഴോത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.