തിരുവനന്തപുരം: സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയില്‍ കോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ. മുരളീധരന്‍ എം.പി. കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്ത് വരണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണ്. മാധ്യമങ്ങൾക്ക് മുമ്പിൽ വരാതെ പ്രസ്താവന നൽകിയത് സംശയം ജനിപ്പിക്കുന്നു. ആരോപണങ്ങൾ നേരിട്ടപ്പോൾ കെ. കരുണാകരനും ഉമ്മൻ ചാണ്ടിയും മാധ്യമങ്ങളുടെ മുൻപിൽ എത്തിയിരുന്നുവെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്ന സുരേഷിന്‍റെ ആരോപണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പ്രതികരിച്ചു. മുഖ്യമന്ത്രിയും കുടുംബവും അഗ്നിശുദ്ധി വരുത്തണം. സർക്കാരിന്‍റെ പ്രതിച്ഛായ തകർന്നു. ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരും. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.