ചെറുവത്തൂർ (കാസർകോട്): ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി രണ്ടു വയസുകാരൻ. പിലിക്കോട് എച്ചികൊവ്വിൽ സ്വദേശിയായ അധ്യാപകൻ പ്രശാന്തിന്‍റെയും ഡോ. അഖില ജി. കൃഷ്ണന്റെയും മകനായ നൈതികാണ് ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചത്.
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് (45 സെക്കൻഡിൽ) ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തലസ്ഥാനങ്ങൾ പറഞ്ഞാണ് ഈ കൊച്ചു മിടുക്കൻ റെക്കോർഡ് കരസ്ഥമാക്കിയത്. കുട്ടിയിലെ ഓർമശക്തിയുടെ ആഴം തിരിച്ചറിഞ്ഞ രക്ഷിതാക്കൾ ഭാവിയിൽ പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിഷയം തിരഞ്ഞെടുത്ത് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.