തിരുവനന്തപുരം: സി.പി.എം-ബി.ജെ.പി രഹസ്യധാരണയെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കറിെൻറ വെളിപ്പെടുത്തൽ പ്രചാരണായുധമാക്കി യു.ഡി.എഫ്. ബാലശങ്കർ സാധാരണ നേതാവല്ലെന്നതും പ്രധാനമന്ത്രി ഉൾപ്പെടെ ബി.ജെ.പിയുടെ സമുന്നത നേതാക്കളുമായി അദ്ദേഹത്തിനുള്ള അടുത്ത ബന്ധവും ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫിെൻറ കടന്നാക്രമണം.
ഒപ്പം ശബരിമല വിഷയത്തിൽ സി.പി.എം ജന. സെക്രട്ടറി യെച്ചൂരിയുടെ നിലപാടും യു.ഡി.എഫിന് മറ്റൊരു പ്രചരണായുധം നൽകിയിരിക്കുകയാണ്.
സി.പി.എം-ബി.ജെ.പി രഹസ്യധാരണയെന്ന് മാസങ്ങൾക്കുമുേമ്പ തങ്ങൾ ഉന്നയിച്ച ആരോപണം ശരിവെക്കുന്നതാണ് ബാലശങ്കറിെൻറ തുറന്നുപറച്ചിലെന്നാണ് കോൺഗ്രസിെൻറ നിലപാട്.
ന്യൂനപക്ഷവോട്ടുകൾ ആകർഷിക്കാൻ ഇത് സഹായകമാകുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. ബാലശങ്കറിന് സീറ്റ് കിട്ടാത്തതിെൻറ നിരാശയാണെന്ന് പരിഹസിച്ച് ബി.ജെ.പി നേതൃത്വവും വെളിപ്പെടുത്തൽ അടിസ്ഥാനരഹിതമെന്ന് മാത്രം പറഞ്ഞ് സി.പി.എം നേതൃത്വവും നിസ്സാരവത്കരിക്കാൻ ശ്രമിക്കുന്നുെണ്ടങ്കിലും അങ്ങനെ കാണാനാവില്ലെന്നാണ് അദ്ദേഹത്തിെൻറ നേതൃതല ബന്ധങ്ങളും പദവികളും ചൂണ്ടിക്കാട്ടി കോൺഗ്രസ് വാദിക്കുന്നത്.
എത്ര മണ്ഡലങ്ങളിൽ ധാരണയുണ്ടാക്കിയെന്ന് ബി.ജെ.പി, സി.പി.എം നേതൃത്വങ്ങൾ തുറന്നുപറയണമെന്ന് ആവശ്യപ്പെടുന്ന അവർ, ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ സി.പി.എം നേതൃത്വം സ്വന്തം അണികളെ വഞ്ചിച്ചിരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.