ചിറ്റാർ: സ്കൂള്‍ കുട്ടികളുമായി വന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചിറ്റാർ കൊടുമുടി തൈക്കൂട്ടത്തിൽ അഞ്ചുവിന്റെ ഭാര്യ അനിത തോമസ് (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 7.30ഓടെ സ്കൂൾ കുട്ടികളെ ട്യൂഷൻ സെന്ററിലേക്ക് കൊണ്ടുപോകുന്ന വഴി തെക്കേക്കര ഇറക്കത്ത് വെച്ച് ഓട്ടോ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പെട്ടവരെ പ്രദേശവാസികളും ചിറ്റാർ പൊലീസും ചേര്‍ന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനിത മരിച്ചിരുന്നു. നാലു കുട്ടികള്‍ക്ക് നിസാര പരിക്കേറ്റു.
കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സനല്‍കി വിട്ടയച്ചു. അനിതയുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മേര്‍ച്ചറിയില്‍. മക്കള്‍: ആല്ബിന്, ആല്ഡ്രിന്. സംസ്കാരം ഞായറാഴ്ച മൂന്നിന് കൊടുമുടി അമലഗീരി സെന്റ് തോമസ് മലങ്കര കത്തോലിക്കാപ്പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.