വാഴക്കാട്: വീട്ടിന് മുകളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാട് ചെറുവട്ടൂർ നെരോത്ത് മുഹിയുദ്ദീന്റെ ഭാര്യ പുതാടമ്മൽ നജ്മുന്നിസ (32) നെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം.
പുലർച്ചെ ഭർത്താവ് മൊഹിയുദ്ദീനാണ് മൃതദ്ദേഹം ആദ്യം കണ്ടെത്തിയത്. നജ്മുന്നീസയുടെ ബാഗും ചെരിപ്പും സമീപ്പത്തെ അടച്ചിട്ട വീട്ടിൽ നിന്നും കണ്ടെത്തി. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ വാഴക്കാട് പൊലീസിനോട് പറഞ്ഞു. പിതാവിന്റെ പരാതിയിൽ വാഴക്കാട് പൊലീസ് അന്വേഷണം ഊർജിതമാക്കി. ഭർത്താവ് മൊഹിയുദ്ദിനെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്ത് വരുന്നുണ്ട്.
തറവാട് വീട്ടിലായിരുന്ന നജ്മുന്നിസ രാത്രിയോടെ വീടിന്റെ ടെറസ്സിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ഭർത്താവ് പൊലീസിന് മൊഴി നൽകിയത്. കുടുംബ പ്രശ്നം നിലനിൽക്കുന്നതിനാൽ യുവതി പിതാവിനോടൊപ്പമായിരുന്നു താമസം.
വാഴക്കാട് പൊലീസ് സ്ഥലത്തെത്തി. ജില്ല പൊലീസ് മേധാവി സുജിത് ദാസ്, കൊണ്ടോട്ടി എ.എസ്.പി വിജയ് ഭരത് റെഡ്‌ഡി, വാഴക്കാട് എസ്.ഐ ഷാഹുൽ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. മലപ്പുറം വിരലടയാള വിദഗ്ദർ, ജില്ലാ ഫോറൻസിക് വിഭാഗം, ഡോഗ് സ്കോഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച രാത്രി പത്ത് മണിയോടെ വാഴക്കാട് വലിയ ജുമാമസ്ജിദിൽ ഖബറടക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണകാര്യത്തിൽ വ്യക്തവരൂഎന്നും പോലീസ് പറഞ്ഞു.
പിതാവ്. പൂതാട മ്മൽ ആലി. മാതാവ്. ആമിന. മക്കൾ. നജാദ് മൊഹിയുദ്ദീൻ, അസ്മിൻ വൈസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.