299 രൂപയുടെ ചുരിദാറിന്​ ഓണ്‍ലൈനിൽ​ ഒാർഡർ നൽകിയ യുവതിക്ക്​ നഷ്​ടമായത്​ ലക്ഷം രൂപ

ശ്രീകണ്ഠപുരം: ഓണ്‍ലൈനിലൂടെ ചുരിദാറിന് ബുക്കിങ്​ നടത്തിയ യുവതിയുടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷി​‍െൻറ ഭാര്യ ചെല്ലട്ടന്‍ വീട്ടില്‍ രജനയുടെ പണമാണ് നഷ്​ടപ്പെട്ടത്.

ഫേസ്​ബുക്കില്‍ പരസ്യം കണ്ടതിനെത്തുടര്‍ന്നാണ് രജന 299 രൂപ വിലയുള്ള ചുരിദാര്‍ ടോപ്പിന് സിലൂറി ഫാഷന്‍ എന്ന സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത്. 299 രൂപ ഗൂഗ്​ൾ പേ അക്കൗണ്ട് വഴി അയക്കുകയും ചെയ്തു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പരസ്യത്തില്‍ക്കണ്ട സ്ഥാപനത്തി​‍െൻറ 7582825396 എന്ന നമ്പറിലേക്ക് വിളിച്ചു. അപ്പോൾ വിലാസം പരിശോധിക്കുന്നതിനായി രജിസ്‌ട്രേഡ് മൊബൈല്‍ ഫോണില്‍നിന്ന്​ കമ്പനിയുടെ നമ്പറിലേക്ക് സന്ദേശമയക്കണമെന്ന് രജനയോട് അവർ പറഞ്ഞു.

ഇങ്ങനെ സന്ദേശം അയച്ചതിന് പിറകെ രജനയുടെ ശ്രീകണ്ഠപുരം എസ്.ബി.ഐ അക്കൗണ്ടില്‍നിന്ന് ആറുതവണയായാണ് ഒരു ലക്ഷം രൂപ നഷ്​ടപ്പെട്ടത്. ഇതോടെ ആദ്യമയച്ച 299 രൂപയടക്കം 1,00,299 രൂപയാണ് ഇവർക്ക് നഷ്​ടമായത്. രജനയുടെ പരാതിയിൽ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Also Read: ചു​രി​ദാ​ര്‍ ഓ​ർ​ഡ​ർ ചെ​യ്​​തപ്പോൾ ഒ​രു​ല​ക്ഷം രൂ​പ ത​ട്ടി​യ സംഭവം; പിന്നിൽ പശ്ചിമബംഗാൾ സ്വദേശികൾ

Full View

Tags:    
News Summary - The woman who placed the order online for Rs 299 lost Rs 1 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.