തിരുവനന്തപുരം: ഡി.ആര്.ഐ ഒാഫിസിലെ മോഷണശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. വഞ്ചിയൂരിലെ ഒാഫിസിനു സമീപത്തെ മറ്റ് ഒാഫിസുകളിലെ ദൃശ്യങ്ങളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഡി.ആര്.ഐയുടെ ഒാഫിസില്‍ കാമറകളൊന്നും സ്ഥാപിച്ചിരുന്നില്ല.
ഡി.ആർ.ഐ ഒാഫിസിലെ മോഷണശ്രമം സി.സി.ടി.വി ദൃശ്യങ്ങളിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്
അതിനാലാണ് പ്രദേശത്തെ മറ്റു സ്ഥാപനങ്ങളില്‍നിന്ന് ദൃശ്യങ്ങള്‍ ശേഖരിച്ചത്. എന്നാല്‍, അസ്വാഭാവികമായി ഒന്നും അതില്‍ കണ്ടെത്താനായിട്ടില്ലെന്ന് വഞ്ചിയൂര്‍ പൊലീസ് പറഞ്ഞു. ഒാഫിസിലെ ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡി.ആര്.ഐ ഡയറക്ടര്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍, ഒാഫിസിനകത്ത് ഫയലുകളും ഫര്‍ണിച്ചറും വാരിവലിച്ചിട്ട നിലയിലായിരുന്നു.
ഇതുസംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിനു പിന്നില്‍ നേരത്തേ പിടിയിലായ സ്വര്ണക്കടത്തുസംഘമെന്ന സംശയം നിലനിൽക്കുന്നുണ്ട്. വഞ്ചിയൂരിലെ ഡി.ആര്.ഐ ഒാഫിസ് പരിസരം വ്യക്തമായി അറിയാവുന്ന ആള് മോഷണത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. എന്നാൽ, ഇതൊരു സാധാരണ മോഷണശ്രമമാണെന്നാണ് വഞ്ചിയൂര്‍ പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.