പൊന്നാനി: കൊല്ലൻപടിയിലെ വ്യാപാര സ്ഥാപനങ്ങളിലും പള്ളപ്രം ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിലും മോഷണം. മുക്കാൽ ലക്ഷത്തോളം രൂപയും ഒരു പവൻ സ്വർണാഭരണവും നഷ്ടപ്പെട്ടു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ആറ് കടകളിൽ നിന്നായി 72,700 രൂപയാണ് കവർന്നത്.
കൊല്ലൻപടി സെന്ററിലെ പൂജ സ്റ്റോറിൽനിന്ന് 18,000 രൂപയും ജലാലിയ ചിക്കൻ സ്റ്റാളിൽനിന്ന് 13,000 രൂപയും പി.വി സ്റ്റോറിൽനിന്ന് 15,400 രൂപയും മഴവില്ല് പെയിന്റ് ഷോപ്പിൽനിന്ന് 20,000 രൂപയും ആര്യ വൈദ്യശാലയിൽനിന്ന് 5000 രൂപയും ലോട്ടറി കടയിൽനിന്ന് 1300 രൂപയും മോഷ്ടിച്ചു.
സമീപത്തെ ഫാൻസി കടയിലും മെഡിക്കൽ ഷോപ്പിലും മോഷണശ്രമം നടന്നു. പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ കടകളിൽ സൂക്ഷിച്ച പണവും പൂജാ സ്റ്റോറിന്റെ സി.സി.ടി.വി സ്റ്റോറേജും അപഹരിച്ചു. ക്ഷേത്രത്തിലെ രണ്ട് ശ്രീകോവിലിന്റെയും പൂട്ടുകൾ തകർത്ത് ഭഗവതിയുടെ അരപ്പവന്റെ രണ്ട് താലിമാലയും രണ്ട് ഭണ്ഡാരങ്ങളിലെ മുഴുവൻ പണവും കൊണ്ടുപോയി. സി.സി.ടി.വിയിൽ മുഖംമൂടിധാരിയായ മോഷ്ടാവിന്റെ ദൃശ്യം ലഭ്യമായിട്ടുണ്ട്. പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.