ചെന്നൈ: ട്രെയിനുകളിൽ മോഷണം നടത്തുന്ന തൃശൂർ സ്വദേശി ഷാഹുൽ ഹമീദ്(39) അറസ്റ്റിൽ. ഇയാൾ മലേഷ്യയിൽ കുടുംബത്തോടെ ാപ്പം താമസിക്കുകയായിരുന്നു. മലേഷ്യയിൽനിന്ന് ചെന്നൈയിൽ വിമാനത്തിലെത്തും. തുടർന്ന് ചെന്നൈയിൽനിന്നുള്ള ദീർ ഘദൂര ട്രെയിനുകളിലെ എ.സി, ഫസ്റ്റ്ക്ലാസ്, എ.സി സെക്കൻഡ് ക്ലാസ് കോച്ചുകളിൽ യാത്രചെയ്ത് മോഷണം നടത്തുകയാണ് പതിവ്.
സ്ത്രീ യാത്രക്കാർ ഉറങ്ങുേമ്പാൾ അവരുടെ ഹാൻഡ്ബാഗുകളാണ് പ്രധാനമായും മോഷ്ടിച്ചിരുന്നത്. സ്വർണം തൃശൂർ, മുംബൈ എന്നിവിടങ്ങളിൽ കൊണ്ടുപോയി വിൽക്കും. ഒന്നര കോടി രൂപ മുതൽമുടക്കി മലേഷ്യയിലെ നക്ഷത്ര ഹോട്ടലിെൻറ ഡയറക്ടറായ പ്രതിക്ക് ആറു ഭാഷകൾ അറിയാം.
ഇയാൾക്ക് രണ്ടു ഭാര്യമാരുണ്ട്. യുവതിയെ പീഡിപ്പിച്ച കേസിൽ ഇയാളുടെ പേരിൽ നാഗ്പൂർ പൊലീസിൽ കേസുണ്ട്. വിദേശത്ത് ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് നിരവധി ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
തമിഴ്നാട്ടിൽ 2016 മുതലാണ് ട്രെയിനുകളിൽ മോഷണം പതിവാക്കിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഷാഹുൽഹമീദിെൻറ പക്കൽനിന്ന് 110 പവൻ സ്വർണം പൊലീസ് പിടിച്ചെടുത്തു. വിദേശരാജ്യങ്ങളിലും കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി റെയിൽവേ പൊലീസ് ഡി.െഎ.ജി ബാലകൃഷ്ണൻ അറിയിച്ചു. പ്രതിയെ ചെന്നൈ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.